ലോക വനിതാദിനാചരണം

ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് ചേന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്‍റ് എ. എം. ഇസ്മയിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന കൂട്ടായ്മയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിത സ്റ്റാലിന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ വനിതകളുടെ ഐക്യം ഊട്ടിയുറപ്പിക്കണമെന്ന് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കൂട്ടായ്മയില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന വിശ്വന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേണു കെ. വളപ്പില്‍, ജനപ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷിപ്പി സെബാസ്റ്റ്യന്‍, പഞ്ചായത്ത് സെക്രട്ടറി ഷിബു. എം. കെ, ജൂനിയര്‍ സൂപ്രണ്ട് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ധന്യ ധനേഷ് പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

വികസന സെമിനാര്‍ - 2016- 17

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം പഞ്ചവത്സര പദ്ധതി 2016-17 വാര്‍ഷിക പദ്ധതികളുടെ ഭാഗമായുള്ള വികസന സെമിനാര്‍ 03.03.2016 വ്യാഴാഴ്ച്ച രാവിലെ 10.30ന് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് കില മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ എന്‍. രമാകാന്തന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എ. എം. ഇസ്മയില്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. നിത സ്റ്റാലിന്‍ സ്വാഗത പ്രസംഗം നടത്തി.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്തിലെ ബഹുമുഖ പ്രതിഭകളായ ശ്രീ. ജിജോജോണ്‍ പുത്തേഴത്ത്(മികച്ച പത്രപ്രവര്‍ത്തകനുള്ള ഗോയങ്ക പുരസ്ക്കാര ജേതാവ് ), ശ്രീ. വി. ജി. ഗോപകുമാര്‍(ജൂനിയര്‍ സൂപ്രണ്ട്, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2016 ലെ പഞ്ചായത്ത് ദിനാഘോഷത്തില്‍ സംസ്ഥാനതല ലേഖന മത്സരത്തില്‍ പുരസ്ക്കാര ജേതാവ്), ശ്രീ. മണി മായമ്പിള്ളി (കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ്), ശ്രീ. പി. എസ്. ശ്രീജിത്ത് (സ്പെഷ്യല്‍ ഒളിമ്പിക്സ് പുരസ്ക്കാര ജേതാവ്) എന്നിവരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യേശുദാസ് പറപ്പിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. പി. എസ്. ഷൈല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ടി. ഡി. സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. ടൈറ്റസ് ഗോതുരുത്ത്, ശ്രീമതി. ഗീത സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി. എ രാജേഷ്, ശ്രീ. വേണു. കെ. വളപ്പില്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ലീന വിശ്വന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷിബു. എം. കെ കരട് പദ്ധതി രേഖ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ശ്രീ. വി. ജി. ഗോപകുമാര്‍ യുടെ നന്ദി പ്രസംഗത്തോടെ സെമിനാര്‍ അവസാനിച്ചു.

ബഡ്ജറ്റ് 2016-17

ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 02.03.2016 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിത സ്റ്റാലിന്‍ അവതരിപ്പിച്ചു.

ഇ-ടെണ്ടര് പരസ്യം

ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പരസ്യം കാണുവാന് ക്ലിക്ക് ചെയ്യുക. അവസാന തീയതി 22.02.2016

ശുചിത്വ ഗ്രാമം - സുന്ദര ഗ്രാമം

ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഗ്രാമീണ ശുചിത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ശുചിത്വ ഗ്രാമം എന്ന നൂതന പരിപാടിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം 29.01.2016 തീയതിയില്‍ പറവൂര്‍ എം. എല്‍. എ അഡ്വ. വി. ഡി. സതീശന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്‍റ് എ. എം. ഇസ്മയിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേണു. കെ. വളപ്പില്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഇതിന്‍റെ ആദ്യ ഘട്ടം എന്ന നിലയില്‍ പഞ്ചായത്തിലെ 96 അയല്‍സഭകള്‍ വഴി പൊതു സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഇ-വേസ്റ്റ് മാലിന്യങ്ങള്‍ കിലോയ്ക്ക് 10 രൂപ നിരക്കില്‍ ശേഖരിക്കുവാനും തുടര്‍ന്ന് രണ്ടാംഘട്ടമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇതേ രീതിയില്‍ നിശ്ചിത തുക നല്‍കി ശേഖരിക്കുന്നതിനും ലക്ഷ്യമിടുന്നതായി പ്രസിഡന്‍റ് അറിയിച്ചു. യോഗത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രമ ശിവശങ്കരന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിത സ്റ്റാലിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ഡി. സുധീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലീന വിശ്വന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. കെ. ഷിബു യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം - 2016-17

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 2016-17 പദ്ധതി രൂപീകരണം സംബന്ധിച്ച് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. എം. ഇസ്മയിലിന്‍റെ അദ്ധ്യക്ഷതയില്‍ 29.01.2016 തീയതിയില്‍ രാവിലെ 10.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. അബ്ദുള്‍ മുത്ത് ലിബ് ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. കെ. ഷിബു മുന്‍വര്‍ഷങ്ങളിലേയും നടപ്പ് വര്‍‌ഷത്തേയും പദ്ധതികളെ കുറിച്ച് അവലോകനം നടത്തി. വടക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സഞ്ജയ് പ്രഭു പദ്ധതി രൂപീകരണ പ്രക്രിയ സംബന്ധിച്ച് വിഷയാവതരണം നടത്തി. ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാരായ പി. എ. രാജേഷ്, വേണു. കെ. വളപ്പില്‍, ലീന വിശ്വന്‍ എന്നിവരും പഞ്ചായത്ത് മെമ്പര്‍മാരും സന്നിഹിതരായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, നിര്‍വ്വഹണ ഉദ്യാഗസ്ഥര്‍, അയല്‍സഭ കണ്‍വീനര്‍മാര്‍, സി. ഡി. എസ് അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍‌ ഉള്‍പ്പെടെ 300-ഓളം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് 13 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്രിയാത്മക ചര്‍ച്ചകള്‍ നടത്തി. ഓരോ വിഷയമേഖലയിലും സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കി കണ്‍വീനര്‍മാര്‍ അവതരിപ്പിക്കുകയുണ്ടായി. കരട് നിര്‍ദ്ദേശങ്ങള്‍ അയല്‍സഭകളിലും ഗ്രാമസഭകളിലും ചര്‍ച്ച നടത്തി 2016-17 പദ്ധതി രൂപീകരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. വിഷയങ്ങള്‍ ക്രോഡീകരിച്ച് വിവിധ ഗ്രൂപ്പുകളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ജൂനിയര്‍ സൂപ്രണ്ട് ഗോപകുമാര്‍ യോഹഗത്തില്‍ അവതരിപ്പിക്കുകയും യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ദര്‍ഘാസ് പരസ്യം

12-ാം പഞ്ചവത്സര പദ്ധതി 2015-16, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തികളുടെ ദര്‍ഘാസ് പരസ്യം കാണുവാന്‍ ക്ലിക്ക് ചെയ്യുക

പള്‍സ് പോളിയോ

polio

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 2016-17

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 2016-17 വാര്‍ഷിക പദ്ധതികളുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 29.01.2016 വെള്ളിയാഴ്ച്ച രാവിലെ 10.30ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നു

കൊട്ടേഷന്‍ നോട്ടീസ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്തില്‍‌ 18 വാര്‍ഡുകളില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായ്ക്കളെ സുരക്ഷിതമായി പിടികൂടി താലൂക്ക് വെറ്റിനറി/പഞ്ചായത്ത് വെറ്റിനറി കേന്ദ്രത്തില്‍ എത്തിച്ച് വന്ധ്യകരണം നടത്തി സാക്ഷ്യപത്രം ലഭ്യമാക്കി പിടികൂടിയ സ്ഥലങ്ങളില്‍ തിരികെ എത്തിക്കുന്നതിന് വാഹന വാടക ഉള്‍പ്പെടെ പരമാവധി 250/- രൂപ നിരക്കില്‍ ചെയ്യുന്നതിന് താല്‍പര്യമുള്ള ലൈസന്‍സഡ് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് 27.01.2016, 3 PM വരെ മത്സര അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

Older Entries »