28/01/2019 ലെ ആരോഗ്യം ,വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി തീരുമാനങ്ങൾ

അജണ്ട (1) 2018/19 പദ്ധതി സംബന്ധിച്ച്

തീരുമാനം -

മോഡൽ പ്രോജക്ട്-മിഷൻ ഫസ്റ്റയിഡ്

(1) മിഷൻ ഫസ്റ്റയിഡ് പരിശീലനം  അയൽസഭകൾ , സ്കൂളുകൾ , ക്ലബുകൾ , റസിഡൻസ് അസോസിയേഷനുകൾ എന്നീ തലങ്ങളിലൂടെ നടത്തുന്നതിന് ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

അജണ്ട (1) 2019/20 പദ്ധതി സംബന്ധിച്ച്

തീരുമാനം -

(1) ചേലേമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രം  കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന് അടിസ്ഥാനസൌകര്യവികസനത്തിനായി ഫണ്ട് അനുവദിക്കുന്നതിന് ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

(2)പ്രാഥമികാരോഗ്യകേന്ദ്രം  കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികൾ , വിവിധ സ്ഥാപനമേധാവികൾ , പൌരപ്രമുഖർ എന്നിവരെ വിളിച്ച് ചേർക്കുന്നതിന് ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു

അജണ്ട (3) സ്റ്റാൻ്റിംഗ് കമ്മറ്റി വിഷയങ്ങളുടെ മോണിട്ടറിഗ്  സംബന്ധിച്ച്

തീരുമാനം

പൊതുജനാരോഗ്യം - ഇ-ഹെൽത്ത് പദ്ധതി എല്ലാ വാർഡുകളിലും  പൂർത്തിയാക്കുന്നതിന് മെഡിക്കൽ ഓഫീസർ പി എച്ച് സി നിർദ്ദേശം നൽകുന്നതിന്   ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

(2) മാലിന്യസംസ്ക്കരണം-  ഗ്രാമം ആരാമം പദ്ധതി നാലാംഘട്ടപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

അജണ്ട (4) ഇ - ഹെൽത്ത്   സംബന്ധിച്ച്

തീരുമാനം - (1)  ഇ-ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ബഹു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും വന്ന കത്തിൻ്റെ അടിസ്ഥാനത്തിൽ  റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുന്നതിന് ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

(2) എല്ലാ വർഡുകളിലും ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു

അജണ്ട (5) എളന്നുമ്മൽ റീഡിംഗ് റൂം ,ലൈബ്രറി ഓഫീസിലേക്ക് മേശയും കസേരയും അനുവദിക്കുന്നത്   സംബന്ധിച്ച്

തീരുമാനം-എളന്നുമ്മൽ റീഡിംഗ് റൂം ,ലൈബ്രറി ഓഫീസിലേക്ക് മേശയും കസേരയും വാങ്ങുന്നതിനായി ഫണ്ട് അനുവദിക്കുന്നതിന്ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു

അജണ്ട(6) 2019/20  ബജറ്റ് നിർദ്ദേശങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച്

ആരോഗ്യം , വിദ്യാഭ്യാസം സ്റ്റാൻ്റിഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഘടകസ്ഥാപനമേധാവികൾ  സമർപ്പിച്ച ബജറ്റ് നിർദ്ദേശങ്ങൾ അംഗീകരി്ചചു.ആയത്  ധനകാര്യസ്റ്റാൻ്റിംഗ്  കമ്മറ്റിയിലേക്ക് നിർദ്ദേശിക്കുകയും ചെയ്തു.

17/01/2019 ലെ ആരോഗ്യം ,വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മറ്റി തീരുമാനങ്ങൾ

അജണ്ട (1) 2018/19 വാർഷികപദ്ധതി സംബന്ധിച്ച്

(1) മിഷൻ ഫസ്റ്റയിഡ് -മോഡൽ പ്രോജക്ട് -മിഷൻ ഫസ്റ്റയിഡ് പരിശീലനത്തിന് ആളുകളുടെ പ്രാതിനിധ്യം കുറഞഞ വാർഡുകളിൽ  അടുത്ത അയൽസഭയുമായി ചേർത്ത് പരിശീലനം നടത്തുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

5 ാം ക്ലാസ് മുതൽ എല്ലാ കുട്ടികൾക്കും പരിശീലനം ലഭിക്കുന്നതിനായി സ്കൂളുകളിൽ സൌകര്യങ്ങൾ ഒരുക്കുന്നതിന്       ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു.

(2) ഗ്രാമം ആരാമം- പാഴ്വസ്തുശേഖരണത്തിൻറെ നാലാംഘട്ട പ്രവർത്തനങ്ങൾക്കായി നോട്ടീസ് 26 ാം തിയ്യതിക്കകം വിതരണം നടത്തുന്നതിനും ,8000   നോട്ടീസ് അച്ചടിക്കുന്നതിനും ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

ഫെബ്രുവരി ആദ്യം പാഴ്വസ്തുക്കൾ കൊണ്ടുപോകുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

(3)നിർവ്വഹണഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് പദ്ധതി നിർവ്വഹണം ചെലവ് സംബന്ധിച്ച് വിശകലനം ചെയ്യുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

അജണ്ട (2)സ്റ്റാൻറിഗ് കമ്മിറ്റി   വിഷയങ്ങളുടെ മോണിറ്ററിംഗ്  സംബന്ധിച്ച്

1(എ).പൊതുജനാരോഗ്യം-ഹെൽത്ത് കാർഡ് ആവശ്യാർത്ഥം വ്യാപാരികളുടെ .യോഗം വിളിച്ച് ചേർക്കുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

(ബി)ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങളുടെ സ്റ്റാറ്റസ്  റിപ്പോർട്ട്  വിശകലനത്തിനായി 25/01/2019 ന് 2 മണിക്ക്  യോഗം വിളിച്ച് ചേർക്കുന്നതിനും , റിപ്പോർട്ട് സഹിതം യോഗത്തിൽ  പങ്കെടുക്കുന്നതിന് മെഡിക്കൽ ഓഫീസർക്ക് കത്ത നൽകാനും  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു
(2)വിനോദം-പളളികുളം നവീകരിച്ച നീന്തൽകുളമാക്കി ഉപയോഗിക്കുന്നതിനായി 2019/20 വാർഷികപദ്ധതിയിൽ 500000/- രൂപ മാത്രമേ വകയിരുത്തിയിട്ടുളളൂ.ആയതിനാൽ  നവീകരണപ്രവർത്തനങ്ങൾക്കായി ജില്ലാ സ്പോർട്സ്  കൌൺസിലറുടെ കാര്യാലയത്തിൽ നിന്നും നിർദ്ദേശങ്ങളും സാമ്പത്തികസഹായങ്ങളും ലഭിക്കുന്നതിനായി ജില്ലാ സ്പോർട്സ് കാര്യാലയത്തിലേക്ക് കത്ത് നൽകുന്നതിന്   ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

(3)മാലിന്യസംസ്ക്കരണം-ഗ്രാമം ആരാമം പാഴ്വസ്തുശേഖരണം  4ാം ഘട്ടം നടപടികൾ സ്വീകരിക്കുന്നതിന് ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

(4)ശുചിത്വം-ഹോട്ടലുകൾ , കൂൾബാറുകൾ ,കച്ചവടസ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് റിപ്പോർട്ട ് നൽകുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു

അജണ്ട (3)2019-20 പദ്ധതി സംബന്ധിച്ച്

(1) ആർദ്രം മിഷൻ്റെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ  കുടുംബാരോഗ്യകേന്ദ്രങ്ങളായി  പ്രവർത്തനസജ്ജമാക്കുവാൻ സർക്കാർ തീരുമാനിച്ചതിൻ്റെ  അടിസ്ഥാനത്തിൽ  , അടിസ്ഥാനവികസനത്തിനും, മാനവശേഷിക്കുമായി സർക്കാർ/NHM  വിഭവങ്ങൾക്ക്  പുറമേ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട/പദ്ധതി വിഹിതം  എന്നിവയിൽ നിന്നും വകയിരുത്തുവാൻ  (1) സ.ഉ (കൈ) നം.22/2018/ത.സ്വ.ഭ.വ തിയ്യതി.14/12/2018  (2)   സ . ഉ.(സാധാ) നം 964/2018/ത.സ്വ.ഭ.വ തിയ്യതി.4.4.2018   (3)GO (MS)No.113/2018/ H & F തീയ്യതി.16.6.2018 പ്രകാരം അനുമതി നൽകിയിട്ടുണ്ട്.ആയതിനാൽ ടി പദ്ധതിക്കായി തുക വാർഷികപദ്ധതിയിലുൾപ്പെടുത്തി വകയിരുത്തുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു.

(2)  ആയ്യുർവ്വേദമേഖലയിൽ നടന്ന് വരുന്ന സ്നേഹധാരാ പ്രവർത്തനങ്ങൾക്കായി  മലപ്പുറം ജില്ലയിൽ നിന്നും  ചേലേമ്പ്ര പഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന  ആയുർവ്വേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ (മലപ്പുറം)  നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ  ടി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി  ഈ മാസം തന്നെ ഉദ്ഘാടനം  നടത്തുന്നതിന്  ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു.

അജണ്ട (4 )    ചേലേമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിച്ചത്     സംബന്ധിച്ച്

പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി പ്രവർത്തനസജ്ജമാക്കുവാൻ  അടിസ്ഥാനസൌകര്യവികസനത്തിനായി NHM ഫണ്ട് കൂടാതെ ,ഉൾക്കൊളളാവുന്ന ഫണ്ട്  വകയിരുത്തുന്നതിനായി ഭരണസമിതിയോട് ശുപാർശ ചെയ്യുന്നതിന്  തീരുമാനിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി മീറ്റിംഗ്

മാന്യരെ

ചേലേമ്പ്ര പഞ്ചായത്തിൻറെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി മീറ്റിംഗ്  2019 ജനുവരി മാസം  17 ാം തീയ്യതി പകല്‍ 2 മണിക്ക് പഞ്ചായത്ത്  ഓഫീസിൽ വച്ച് കൂടുന്നതാണ്.

അജണ്ട

  1. 2018-19 വാർഷിക പദ്ധതി സംബന്ധിച്ച്
  2. സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ മോണിറ്ററിംഗ് സംബന്ധിച്ച്
  3. പഞ്ചായത്ത് പ്രഥമികാരോഗ്യകേന്ദ്രം  കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിച്ചത് സംബന്ധിച്ച്
  4. 2019-20 വാർഷിക പദ്ധതി സംബന്ധിച്ച്

അറിയിപ്പ്

അറിയിപ്പ്

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 2019/20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ താഴെപ്പറയും പ്രകാരം നടപ്പിൽ വരുത്തുന്നതിന് തീരുമാനിച്ചു.

· അപേക്ഷാ ഫോറങ്ങളുടെ വിതരണം 11.01.2019 മുതൽ 20.01.2019 വരെ (ഗ്രാമ കേന്ദ്രങ്ങൾ വഴി)

· പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.01.2019

· വർക്കിംഗ് ഗ്രൂപ്പ് ഫോറങ്ങൾ പരിശോധിച്ച് മാർക്ക് നിശ്ചയിക്കൽ 22.01.2019 മുതൽ 24.01.2019 വരെ

· അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കൽ - 25.01.2019

· ഗ്രാമ സഭ 26.01.2019 മുതൽ 31.01.2019 വരെ

ഉത്തരവാദിത്വ ടൂറിസം - സ്പെഷ്യൽ ടൂറിസം ഗ്രാമസഭ

ഉത്തരവാദിത്വ ടൂറിസം - സ്പെഷ്യൽ  ടൂറിസം ഗ്രാമസഭ

ചേലേമ്പ്രഗ്രാമപഞ്ചായത്തിനെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ റിസോഴ്സ് മാപ്പിംഗ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നന്റെ ഭാഗമായി സ്പെഷ്യൽ ടൂറിസം ഗ്രാമസഭ 06/01/2019 ന് വൈകീട്ട് 3 മണി ക്ക് പുല്ലിപ്പുഴ പരിസരത്ത് വച്ച് ബഹു എം.എൽ.എ ശ്രീ.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചേലേമ്പ്ര പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ശ്രീ.അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു. ടൂറിസം കോ-ഓർഡിനേറ്റർ ശ്രീ.സിബിൻ സ്പെഷ്യൽ ടൂറിസം ഗ്രാമസഭ സംബന്ധിച്ച് വിശദീകരണം നടത്തി. ശ്രീമതി.കെ.ജമീല മുഹമ്മദ് (വൈസ് പ്രസിഡണ്ട് , ചേലേമ്പ്ര), ശ്രീ.കെ.പി.അമീർ(ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ)ഉദയകുമാരി.കെ.എൻ(ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ,ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്),ശ്രീ.സി.ശിവദാസൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്) ,കെ.പി.കുഞ്ഞിമുട്ടി(18ാം വാർഡ് മെമ്പർ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്) ,ശ്രീ.കെ.ദാമോദരൻ( 3ാം വാർഡ് മെമ്പർ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.കെ ഗംഗാദരൻ(മുൻ പ്രസിഡണ്ട്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്), ,ശ്രീമതി.കെ.കെ സുഹറ(മുൻ പ്രസിഡണ്ട്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്),ശ്രീ.ഷബീർ അലി((മുൻ പ്രസിഡണ്ട്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്) ശ്രീ.ഉണ്ണി(നാരായണൻ)(NNMHSS Management )എന്നിവർ ആശംസകൾ അർപ്പിച്ചു

ആരോഗ്യം , വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മറ്റി യോഗതീരുമാനങ്ങൾ

24/10/2018 തീയ്യതിയിലെ  ആരോഗ്യം , വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മറ്റി യോഗതീരുമാനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

05/1282018 തീയ്യതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി തീരുമാനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആയുർവേദ ആശുപത്രി 30 കിടക്കകളുടെ ആശുപത്രിയാക്കി മാറ്റുന്ന പ്രവൃത്തി ഉദ്ഘാടനം

ayurveda-hospital1

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ നീക്കി വച്ച് ആയുർവേദ ആശുപത്രി 30 കിടക്കകളുടെ ആശുപത്രിയാക്കി മാറ്റുന്ന  പ്രവൃത്തി ഉദ്ഘാടനം 26/11/2018 ന് രാവിലെ 9 മണിക്ക്  ബഹു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജമീല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.രാജേഷ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ.സി അബ്ദുൾ അസീസ്, ശ്രീമതി .കെ.എൻ.ഉദയകുമാരി, ശ്രീ.സി.ശിവദാസൻ, മെമ്പർമാരായ ശ്രീ ശ്രീ .കെ.പി കുഞ്ഞിമുട്ടി,  ,ശ്രീമതി.സി.കെ സുജിത, ശ്രീമതി.കെ.ബേബി, ശ്രീമതി .ബീന.ഇ.വി, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഭിന്നശേഷിക്കാരുടെ ഗ്രാമ സഭായോഗം

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ  ഒരു ഗ്രാമ സഭായോഗം 08.12.2018 തീയതി ഉച്ചക്ക്  2  മണിക്ക്  ചേലേമ്പ്ര എ.എൽ.പി.സ്കൂളില്‍ വച്ച്  ചേർന്നു.  പ്രസിഡണ്ട് ശ്രീ.സി.രാജേഷ്  യോഗം ഉദ്ഘാടനം ചെയ്തു.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-പൊതു ഗ്രാമസഭായോഗം

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതു ഗ്രാമസഭായോഗം 08.12.2018 തീയതി രാവിലെ 10 മണിക്ക് ചേലേമ്പ്ര എ.എൽ.പി. സ്കൂളിൽ വച്ച് നടന്നു. പ്രസിഡണ്ട് ശ്രീ.സി.രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു.


ചേലേമ്പ്രയിൽ ജലനിധി ടാങ്ക് നിർമ്മാണത്തിന് തുടക്കമായി

ടാങ്ക് നിർമ്മാണത്തിലെ അവ്യക്തത മൂലം മുടങ്ങിക്കിടന്ന ചേലേമ്പ്രയിലെ ജലനിധി പദ്ധതി യാഥാർത്ഥ്യമാവുന്നു. പ്രസിഡണ്ട് ശ്രീ.സി.രാജേഷിന്റെ നേതൃത്വത്തിൽ ഭരണ സമിതി നടത്തിയ ശ്രമങ്ങളുടെ ഫലമായി വ്യവസായ വകുപ്പിൽ നിന്നും കാക്കഞ്ചേരി കിൻഫ്രയിൽ 12 സെന്‍റ് സ്ഥലവും ജലവിഭവ വകുപ്പിൽ നിന്നും ടാങ്ക് നിർമ്മാണത്തിനായി 2.70 കോടി രൂപയും( 26949609/-) നേടിയെടുക്കാൻ കഴിഞ്ഞു.

കിൻഫ്ര കോമ്പൌണ്ടിനകത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.ഇ.പി.ജയരാജൻ പ്രത്യേക താൽപര്യമെടുത്ത് അനുവദിച്ച 12 സെൻറ് സ്ഥലത്ത് 6 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റേയും 80000 ലിറ്റർ ശേഷിയുള്ള സീവേജ് ടാങ്കിന്റേയും പ്രവൃത്തി ഉദ്ഘാടനം ബഹു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജമീല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.രാജേഷ് നിർവ്വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ.സി അബ്ദുൾ അസീസ്, ശ്രീമതി .കെ.എൻ.ഉദയകുമാരി, ശ്രീ.സി.ശിവദാസൻ, മെമ്പർമാരായ ശ്രീ .മുഹമ്മദ് ഇക്ബാൽ, ശ്രീ .കെ.ദാമോദരൻ, എസ്.എൽ.ഇ.സി സെക്രട്ടറി ശ്രീ .കെ.പി.രഘുനാഥ്, കിൻഫ്ര മാനേജർ ശ്രീ .കെ.എസ് .കിഷോർ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് എസ്.എൽ.ഇ.സി പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.സി.സന്തോഷ് നന്ദിയും പറഞ്ഞു. ചേലേമ്പ്രയിൽ 26 ബി.ജി കളിലായി 3008 പേരാണ് ജലനിധിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. നിലവിൽ 2800 കുടുംബങ്ങളിൽ കിൻഫ്രയിൽ നിന്നും വെള്ളം എത്തിക്കുന്നതിനാവശ്യമായ സംവിധാനം പൂർത്തിയായിരിക്കുന്നു. ബാക്കിയുള്ള വീടുകളിലേക്ക് ആവശ്യമായ നടപടികൾ തുടർന്നു വരുന്നു. ഇതിന്റെ ആദ്യപടിയായി കിൻഫ്ര കോമ്പൌണ്ടിൽ 800 മീറ്റർ നീളത്തിൽ സ്ഥാപിച്ചിരുന്ന 180 എം.എൻ പൈപ്പുകൾ 300 എം.എം പൈപ്പുകളാക്കി മാറ്റിക്കഴിഞ്ഞു. നിലവിലുള്ള കിൻഫ്ര ടാങ്കിനേക്കാൾ 6 മീറ്റർ ഉയരത്തിലാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം എത്താത്ത പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. 6 മാസം കൊണ്ട് പണി പൂർത്തീകരിക്കേണ്ട ടാങ്കിന്റെ കോൺട്രാക്റ്റ് എടുത്തിരിക്കുന്നത് .ശ്രീ.ടി.അബ്ദുൾ സമദാണ്.