ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കാലാകാലങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ആശ്രയ പദ്ധതി, സൌജന്യമരുന്നുവിതരണം, വീട് റിപ്പയര്‍ എന്നിവ അവയില്‍ ചിലതാണ്. വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യപെന്‍ഷന്‍, ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, തൊഴില്‍രഹിതവേതനം, വിധവാപെന്‍ഷന്‍, കാര്‍ഷകതൊഴിലാളിപെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, വിധവകള്‍ക്കുള്ള വിവാഹം എന്നീ പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നു.  ചാലിശ്ശേരി  ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ 115 യൂണിറ്റുകളും അക്ഷയയുടെ രണ്ട് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.