പഞ്ചായത്തിലൂടെ

ചാലിശ്ശേരി - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇരുമ്പുംകുന്ന്, പടാട്ട്കുന്ന് എന്നീ രണ്ടു കുന്നുകള്‍ സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തില്‍ 25 കുളങ്ങളുണ്ട്. തെങ്ങാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഖ്യ കൃഷി. ഇതുകൂടാതെ കവുങ്ങ്, നെല്ല്, കപ്പ, റബ്ബര്‍, ഇഞ്ചി, വാഴ, പച്ചക്കറികള്‍ എന്നിവയും ഈ ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്യുന്നു. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. 19.2 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിനെ കിഴക്ക് നാഗലശ്ശേരി, തെക്ക് കടവല്ലൂര്‍, പടിഞ്ഞാറ് കപ്പൂര്‍, വടക്ക് പട്ടിത്തറ എന്നീ പഞ്ചായത്തുകള്‍ അതിരുകളാണ്.സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്താണ് ചാലിശ്ശേരി. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളായ ഇരുമ്പുംകുന്ന്, ടിപ്പു-കോട്ട-കൂറ്റനാട് എന്നിവ ചാലിശ്ശേരിയില്‍ സ്ഥിതി ചെയ്യുന്നു. ഗ്രാമപഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 28 പൊതുകിണറുകളും, 223 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 10 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. മാവേലിസ്റ്റോറും, നീതിസ്റ്റോറുമാണ് പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങള്‍. 364 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. പി.പി. ഓഡിറ്റോറിയം, രുക്മണി ഓഡിറ്റോറിയം, കുരിയന്‍ ഓഡിറ്റോറിയം എന്നിവ ചാലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു.  വൈദ്യുത സെക്ഷന്‍ ഓഫീസ് ചാലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു പോലീസ് സ്റ്റേഷന്‍ ചാലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത് കൂറ്റനാടാണ്. പഞ്ചായത്തിലെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ചാലിശ്ശേരിയിലാണ്. ചാലിശ്ശേരി-മിനിസിവില്‍ സ്റ്റേഷന്‍-കോംപ്ളക്സില്‍ കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ തപാല്‍ ഓഫീസും, ടെലഫോണ്‍ എക്സ്ചേഞ്ചും ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.  ബീഡി നിര്‍മ്മാണം. പപ്പട നിര്‍മ്മാണം, പായ നിര്‍മ്മാണം, മുറം നിര്‍മ്മാണം, ഉപകരണ നിര്‍മ്മാണം എന്നിവയാണ് ചാലിശ്ശേരിയിലെ പരമ്പരാഗത വ്യവസായങ്ങള്‍. കല്ലുവെട്ട്, പ്രതിമനിര്‍മ്മാണം, സോഡനിര്‍മ്മാണം, കളിക്കോപ്പ്നിര്‍മ്മാണം, ബാഗ്, ബുക്ക്നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും പഞ്ചായത്തിലുണ്ട്. അടയ്ക്കാ വ്യവസായം, മരമില്ല്, ധാന്യമില്ല്, വര്‍ക്ക്ഷോപ്പ് എന്നിവ പഞ്ചായത്തിലെ ഇടത്തരം വ്യവസായങ്ങളാണ്. ഗ്രാമപഞ്ചായത്തിന്റേതായി കൂറ്റനാട് ഒരു പെട്രോള്‍ ബങ്കും സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസത്തിന് വളരെയധികം പ്രധാന്യം നല്‍കി വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചാലിശ്ശേരി. അതുകൊണ്ടുതന്നെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച പഞ്ചായത്തു കൂടിയാണിത്. പൊതുമേഖലയില്‍ ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, ജി.എല്‍.പി.എസ്സ്. ചാലിശ്ശേരി, ജി.ജെ.പി.എസ്.പട്ടിശ്ശേരി, ജി.എല്‍.പി.എസ്.ചെറുമ്മണ്ണൂര്‍ എന്നീ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്വകാര്യമേഖലയില്‍ എ.എസ്.ബി.എസ് തണ്ണീര്‍കോട്, എസ്.ടി.യു.പി ചാലിശ്ശേരി, എസ്.ആര്‍.വി.എസ്സ് പെരുമണ്ണൂര്‍ എന്നീ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കാത്തോലിക്ക് സിറിയന്‍ ബാങ്ക്, എസ്.ബി.ടി എന്നീ ദേശസാല്‍കൃത ബാങ്കുകളും, സഹകരണ ബാങ്കുകളായ  കോ-ഓപ്പറേറ്റീവ് ബാങ്ക്, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും  ഈ പഞ്ചായത്തിലുണ്ട്. ഇതു കൂടാതെ സ്വകാര്യ ബാങ്കിങ്ങ് മേഖലയില്‍ പാലക്കല്‍ ഫൈനാന്‍സ്, സിംപിള്‍ ഫൈനാന്‍സ് എന്നീ ബാങ്കുകളും പ്രവര്‍ത്തിക്കുന്നു. പെരിന്തല്‍മണ്ണ-പെരുമണ്ണൂര്‍, പാലക്കാട്-ഗുരുവായൂര്‍, പൊന്നാനി-പാലക്കാട് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. കുറ്റനാട് ബസ് സ്റ്റാന്റ്, പട്ടാമ്പി ബസ് സ്റ്റാന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ബസ് സ്റ്റാന്റുകള്‍. പൊന്നാനി-ബിയ്യം ആണ് ഇവിടുത്തെ ജലഗതാഗതകേന്ദ്രം. താണിപ്പാലം (ചാലിശ്ശേരി മെയിന്‍ റോഡ്) ആണ് പഞ്ചായത്തിലെ പ്രധാന പാലം. കൊച്ചിയാണ് തൊട്ടടുത്തുള്ള തുറമുഖം. റെയില്‍ ഗതാഗതത്തിന് പട്ടാമ്പി റെയില്‍വേ സ്റ്റേഷനെയാണ് പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നത്. നെടുമ്പാശ്ശേരിയാണ് പഞ്ചായത്തിന് തൊട്ടടുത്തുള്ള വിമാനത്താവളം. അടയ്ക്കാ മാര്‍ക്കറ്റാണ് ചാലിശ്ശേരിയിലെ പ്രധാന വ്യാപാരകേന്ദ്രം. രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകള്‍ ഈ പഞ്ചായത്തിന്റേതായുണ്ട്. അങ്ങാടി-ചാലിശ്ശേരിയാണ് ഇവിടുത്തെ പ്രധാന ചന്ത. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മുന്ന് ക്രിസ്ത്യന്‍ പള്ളികളും, 5 ക്ഷേത്രങ്ങളും, 3 മുസ്ളിം പള്ളികളും പഞ്ചായത്തില്‍ പലസ്ഥലങ്ങളിലായി നിലകൊള്ളുന്നു. മൂലയം പറമ്പ് ഉത്സവം, കൂറ്റനാട് പള്ളി നേര്‍ച്ച, കോട്ടക്കോവ് പൂരം, പുതിയേടത്ത് പൂരം, കൊളത്താണി പൂരം എന്നിവയാണ് ഗ്രാമവാസികളുടെ പ്രധാന ആഘോഷങ്ങള്‍. മാര്‍വല്‍ ആര്‍ട്ട്സ്  ആന്റ് സ്പോര്‍ട്ടസ് ക്ളബ്, ജി.ഡി.സി ആര്‍ട്സ് ആന്റ് സ്പോര്‍ട്ട്സ്  ക്ളബ്, കമുക്കോട് ക്ളബ്, യുണൈറ്റഡ് ക്ളബ് എന്നിവയാണ് പ്രധാന കലാ-കായിക-സാംസ്കാരിക സ്ഥാപനങ്ങള്‍. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ചാലിശ്ശേരിയിലാണ് ഇവിടുത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഡി.എച്ച്.എസ്.സി ചാലിശ്ശേരി, ആയുര്‍വേദ ഡിസ്പെന്‍സറി ചാലിശ്ശേരി, കാജ-ഹെല്‍ത്ത് ഏക്കേര്‍സ് എന്നിവയാണ് ഈ ഗ്രാമപഞ്ചായത്തിലെ മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍. എടപ്പാള്‍ ഹോസ്പിറ്റല്‍, കൂറ്റനാട് ഹോസ്പിറ്റല്‍ എന്നിവ പഞ്ചായത്ത് നിവാസികള്‍ക്ക് ആംബുലന്‍സ് സേവനം നല്‍കുന്നുണ്ട്.