പൌരാവകാശ രേഖ (07/09/2011 മുതല്‍ പ്രാബല്യത്തിലുള്ളത്)

താഴെപ്പറയുന്ന സേവനങ്ങള്‍ ഈ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൌരന്‍മാര്‍ക്ക് പഞ്ചായത്ത് സമയബന്ധിതമായി ലഭ്യമാക്കുന്നത്
(ക്രമ നമ്പര്‍
, ലഭ്യമാകുന്നസേവനങ്ങളുടെ വിവരം, അപേക്ഷകന്‍ പാലിക്കേണ്ട നിബന്ധനകള്‍, സേവനം ലഭ്യമാക്കുന്നതിനുളള സമയപരിധി (അപേക്ഷ കിട്ടിയതിനുശേഷമുള്ള സമയം/ദിവസം)
1. ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണം - ഗ്രാമ സഭ തെരഞ്ഞെടുത്ത ഗുണഭോക്താവ്
, ദാരിദ്യ്ര രേഖക്ക് താഴെയുള്ള കുടുംബം, വാസയോഗ്യമായ ഭവനം ഇല്ലായ്മ, ഭവന നിര്‍മ്മാണത്തിനുള്ള ഭൂമിയുടെ ലഭ്യത, ഗഡു കൈപ്പറ്റിയ ശേഷം നിര്‍ണ്ണയിക്കപ്പെട്ട നിര്‍മ്മാണ പൂര്‍ത്തീകരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് - കരാര്‍ വയ്ക്കല്‍ -- 7 ദിവസം, ഗഡു വിതരണം - 3 ദിവസം

2. ഇന്ദിരാ ആവാസ് യോജന ഭവന പുനരുദ്ധാരണം - ഗ്രാമ സഭ തെരഞ്ഞെടുത്ത ഗുണഭോക്താവ്, ദാരിദ്യ്ര രേഖക്ക് താഴെയുള്ള കുടുംബം, നിലവിലുള്ള വീടിന്റെ ശോചനീയാവസ്ഥ, വി.ഇ.ഒ/ഓവര്‍സിയറുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ്, മൂല്യനിര്‍ണ്ണയ സാക്ഷ്യപത്രം - 7 ദിവസം

3. എസ്.ജി.എസ് വൈ വായ്പ സബ്സിഡി വിതരണം-വ്യക്തിഗതം - ദാരിദ്യ്ര രേഖക്ക് താഴെയുള്ള കുടുംബം, പട്ടികജാതി/വര്‍ഗം/വികലാംഗങ്ങര്‍ക്ക് മുന്‍ഗണന, ബാങ്ക് വായ്പ ലഭ്യമായിരിക്കണം, സ്വയം തൊഴിലിനുവേണ്ടി മാത്രം - 3 ദിവസത്തിനകം സബ്സിഡിക്കുള്ള ശുപാര്‍ശ ജില്ലക്ക് സമര്‍പ്പിക്കുന്നു.
ഗ്രൂപ്പ് വായ്പ - സെക്കന്റ് ഗ്രേഡിംഗ് നടന്ന
സ്വയം സഹായ സംഘങ്ങള്‍, പട്ടികജാതി/വര്‍ഗം/ബി.പി.എല്‍ ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന, ബാങ്ക് വായ്പ ലഭ്യമായിരിക്കണം, സ്വയം തൊഴിലിനുവേണ്ടി മാത്രം, റിവോള്‍വിംഗ് ഫണ്ട് ലഭ്യമായിരിക്കണം - 7 ദിവസത്തിനകം ശുപാര്‍ശ ജില്ലക്ക് അയക്കുന്നു.
ഗ്രൂപ്പുകളുടെ ഗ്രേഡിംഗ് - 6 മാസത്തെ പ്രവര്‍ത്തനവും രേഖകളും
, വി.ഇ.ഒ മുഖേന അപേക്ഷ നല്‍കണം, ആദ്യ ഗ്രേഡിംഗിന് ശേഷം 6 മാസം കഴിഞ്ഞ് 2 -ാം ഗ്രേഡിംഗ് - 15 ദിവസം
എസ്.ജി.എസ് വൈ റിവോള്‍വിംഗ് ഫണ്ട് സംഘങ്ങള്‍ക്ക് മാത്രം - 6 മാസത്തെ പ്രവര്‍ത്തനവും രേഖകളും
, ബി.പി.എല്‍ സംഘങ്ങള്‍, 1-ാം ഗ്രേഡിംഗ് പാസ്സായിരിക്കണം - 30 ദിവസം
എസ്.ജി.എസ് വൈ പശ്ചാത്തല വികസനംസംഘങ്ങള്‍ക്ക് മാത്രം - സ്വയം സഹായ സംഘം
, വര്‍ക്ക് ഷെഡ് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ലഭ്യത, 2 ഗ്രേഡിംഗ് കഴിഞ്ഞിരിക്കണം - 1 വര്‍ഷം

4. ഹരിയാലി
മേല്‍ക്കൂര മഴവെള്ള റിച്ചാര്‍ജ്ജിംഗ്, മഴക്കുഴികള്‍ - പ്രോജക്ട് പ്രദേശത്തെ ഉയര്‍ന്ന, ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന കിണറുകള്‍, കിണറിന്റെ ആഴം 8 മീറ്ററിലധികം, സാങ്കേതിക സാധ്യത പരിശോധനാ റിപ്പോര്‍ട്ട്, പൂര്‍ത്തീകരണ മൂല്യപത്രം - 7 ദിവസം

5. മഹാത്മാമാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി - പരാതി പരിഹാര സംവിധാനം - 5 ദിവസം

6. സര്‍ട്ടിഫിക്കറ്റുകള്‍

  • ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് - ഗ്രാമ തല ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് - 3 ദിവസം
  • ഗുണഭോക്തൃ സര്‍ട്ടിഫിക്കറ്റ് - ഗ്രാമ തല ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് - 3 ദിവസം
  • വിവരാവകാശ രേഖകള്‍ - നിയമാനുസൃത അപേക്ഷ - 30 ദിവസം

ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്

ബ്ളോക്ക് പ്രോഗ്രാം ആഫീസര്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി, പബ്ളിക് ഇന്ഫര്മേഷന് ആഫീസര്‍, ഓഫീസ് മേധാവി എന്നീ ചുമതലകള് വഹിക്കുന്നു. Read the rest of this entry »