ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് 2019-20

ഗുണഭോക്തൃ ലിസ്റ്റ് 2019-20

കുടിവെള്ള വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു

മാവേലിക്കരയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്‍റില്‍ നിന്നും വെള്ളം ശേഖരിച്ചു ജി.പി.എസ് ഘടിപ്പിച്ച ടാങ്കറില്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ (5 ലോഡ് വെള്ളം ഒരു ദിവസം) സപ്ലെ ചെയ്യുന്നതിന് കിലോമീറ്ററിന് ചിലവാകുന്ന ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ മല്‍സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്നു.ആയത് നോട്ടീസ് പ്രസിദ്ധീകരണ തീയ്യതി മുതല്‍ -8- (15/03/2019) ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

08/03/2019

എണ്ണയ്ക്കാട്

Attached ക്വട്ടേഷന്‍

ബുധനൂര്‍ ഗ്രാമപഞ്ചായത്ത് - ബഡ്ജറ്റ് - 2018-19

Budget 2018-19

AFS 2017-18

Receipt & Payment

Receipt & Payment Statement Schedules

Income & Expenditure Statement

Income & Expenditure Schedule

Balance Sheet Statement

Balance Sheet Statement Schedule

ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് 2018-19

ഗ്രാമപഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത്

കുടിവെള്ള വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.

A3-92/17

ക്വട്ടേഷന്‍

മാവേലിക്കരയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്‍റില്‍ നിന്നും വെള്ളം ശേഖരിച്ചു ജി.പി.എസ് ഘടിപ്പിച്ച ടാങ്കറില്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ (5 ലോഡ് വെള്ളം ഒരു ദിവസം) സപ്ലെ ചെയ്യുന്നതിന് കിലോമീറ്ററിന് ചിലവാകുന്ന ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ മല്‍സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്നു.ആയത് നോട്ടീസ് പ്രസിദ്ധീകരണ തീയ്യതി മുതല്‍ -10- ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

05/04/2018

എണ്ണയ്ക്കാട്

Attached ക്വട്ടേഷന്‍

ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്

ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലെ തെരുവ് വിളക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കെ.എസ്.ഇ.ബി അംഗീകരിച്ചിട്ടുള്ള യോഗ്യതയും, നിയമാനുസൃതമുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് ലൈസന്‍സുമുള്ള  അംഗീകൃത ഇലക്ട്രീഷ്യന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രസ്തുത ദിവസം 15നും 25നും ഇടക്കുള്ള എണ്ണം പോസ്റ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും ടി ദവസം 700/- രൂപ വേതനമായി ലഭിക്കുന്നതുമാണ്. അപേക്ഷയും അനുബന്ധ രേഖകളും സ്വീകരിക്കുന്ന അവസാന തീയതി 05/03/2018 പകല്‍ 03.00 മണി വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0479 - 2466383
ഇലക്ടീഷ്യനെ ആവശ്യമുണ്ട്

AFS 2016-17

Receipt & Payment Statement

Receipt & Payment Statement Schedules

Income & Expenditure Statement

Income & Expenditure Statement Schedules

Balance Sheet Statement

Balance Sheet Statement Schedule

ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് 2017-18

ഗ്രാമ പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്

ജില്ലാപഞ്ചായത്ത്

അഡീഷ്ണല്‍ ലിസ്റ്റ് 2017-18

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം

ഉറവിട മാലിന്യ സംസ്ക്കരണം സംബന്ധിച്ച് ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള വ്യാപാര-വ്യവസായസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അറിയിപ്പ്

1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 219 എ മുതല്‍ എക്സ് വരെയും 1994 ലെ കേരള പഞ്ചായത്ത് രാജ് ഡി.ആന്‍റ്.ഒ ലൈസന്‍സ് ചട്ടങ്ങള്‍ 232,233,234,254, 255 എന്നീ വകുപ്പുകള്‍ പ്രകാരവും കേന്ദ്ര സര്‍ക്കാരിന്‍റെ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് 2016 , പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് 2016 എന്നിവ പ്രകാരവും ഉറവിട മാലിന്യ സംസ്ക്കരണം സംബന്ധിച്ച് വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പഞ്ചായത്തിന്‍റെ ഉത്തരവാദിത്വമാണ്. ആയതിനാല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

കേരള സര്‍ക്കാരിന്‍റെ 22/07/2017 ലെ സ.ഉ.(സാധാ)2511/2017/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം ഉറവിട മാലിന്യ സംസ്ക്കരണം സംബന്ധിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിനം പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിട്ടുള്ളതിന്‍റെ പ്രധാന കാരണം സംസ്ക്കരിക്കപ്പെടാത്ത ജൈവ-അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയപ്പെട്ട് തെരുവുകളിലും നിരത്തുകളിലും പൊതു സ്ഥലങ്ങളിലും കുന്നുകൂടുകിടന്ന് അഴുകുന്ന സാഹചര്യമാണെന്നും ആയത് മൂലം തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നുവെന്നും സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാല്‍ ഉറവിടമാലിന്യ സംസ്ക്കരണമുള്‍പ്പെടെയുള്ള ഫലപ്രദമായ മാലിന്യ പരിപാലന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ക്ക് മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് താഴെ സൂചിപ്പിക്കും പ്രകാരം കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.

1.    പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ക്ലബ്ബുകള്‍, കല്യാണ മണ്ഡപങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, വിവാഹ ഹാളുകള്‍, ഭക്ഷണ ശാലകള്‍, റീടെയില്‍ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സിനിമാ തീയേറ്ററുകള്‍, വസ്ത്ര ശാലകള്‍, പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, പച്ചക്കറി, പഴവിപണന കേന്ദ്രങ്ങള്‍, മത്സ്യം മാംസം വില്‍ക്കുന്ന കടകള്‍, വിവിധ കാന്‍റീനുകള്‍, ചായക്കടകള്‍, തട്ടുകടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വഴിയോരക്കടകള്‍, റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ഹോംസ്റ്റേകള്‍, ക്വാര്‍ട്ടേഴ്സുകള്‍, സര്‍വീസ്ഡ് വില്ലകള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങള്‍ ജൈവ-അജൈവ മാലിന്യങ്ങളായി തരം തിരിക്കേണ്ടതും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ ഫലപ്രദമായി സംസ്ക്കരിക്കുന്നതിന് ബയോബിന്‍, എയ്റോബിക് ബിന്‍ ബയോ ഗ്യാസ് പോലുള്ള അനുയോജ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന മലിന ജലം സംസ്ക്കരിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്.

2.    മേല്‍ സൂചിപ്പിച്ച ഇടങ്ങളില്‍ രൂപം കൊള്ളുന്ന അജൈവ മാലിന്യങ്ങള്‍ പ്രത്യേകമായി ശേഖരിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതും ആയത് നിശ്ചിത ഫീസ് ഒടുക്കി പഞ്ചായത്ത് നേരിട്ടോ/പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന അംഗീകൃത ഏജന്‍സിക്കോ കൈമാറേണ്ടതുമാണ്.

3.    മേല്‍ നിര്‍ദ്ദേശിച്ച പ്രകാരം ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ 2017 സെപ്റ്റംബര്‍ 15 നകം സജ്ജീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കാത്ത സ്ഥാപനങ്ങളുടെ ഡി.ആന്‍റ്.ഒ ലൈസന്‍സ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മറ്റൊരു അറിയിപ്പു കൂടാതെ റദ്ദാക്കുന്നതുമായിരിക്കും.

4.    പുതുതായി ഡി.ആന്‍റ്.ഒ ലൈസന്‍സിനപേക്ഷിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും മേല്‍പ്പറഞ്ഞ രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ സജ്ജീകരിച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു.

5.    പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകള്‍ അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങള്‍ പൊതു നിരത്തുകളിലോ ജലാശയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിക്ഷേപിക്കുന്ന കച്ചവട സ്ഥാപനത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നാണ്.

6.    പഞ്ചായത്ത് പരിധിയ്ക്കുള്ളിലെ തട്ടുകടകള്‍, വഴിയോരകച്ചവടം തുടങ്ങിയവ നടത്തുന്ന കച്ചവടക്കാര്‍ ഫലപ്രദമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ സജ്ജീകരിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവു.ആയതിന് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

മേല്‍ സൂചിപ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ വ്യാപാര-വ്യവസായ സ്ഥാപനങ്ങളും പാലിക്കേണ്ടതും അടിയന്തിരമായി നടപ്പാക്കേണ്ടതുമാണെന്ന് ബുധനൂര്‍ ഗ്രാമപഞ്ചായതത് സെക്രട്ടറി അറിയിച്ചു.

Older Entries »