അറിയിപ്പുകള്‍

  •  പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം 
2009…2010 സാമ്പത്തികവര്‍ഷത്തെ പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം. പഞ്ചായത്തുകള്‍ 74.25 ശതമാനം തുക ചെലവിട്ടപ്പോള്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ 81.4 ശതമാനം തുകയാണ് വിനിയോഗിച്ചത്.പഞ്ചായത്തുകളുടെ പദ്ധതിനിര്‍വഹണത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍: 83.06 ശതമാനം. രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയില്‍ 81.44 ശതമാനം തുകയാണ് ചെലവിട്ടത്.പാറശാല, പട്ടണക്കാട്, വണ്ടൂര്‍, അടിമാലി, പെരിന്തല്‍മണ്ണ എന്നീ ബ്ളോക്കുകള്‍ക്ക് 100 ശതമാനം പദ്ധതി വിനിയോഗം കൈവരിക്കാന്‍ കഴിഞ്ഞു.എണ്‍പത് ശതമാനമെങ്കിലും തുക ചെലവിട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവശേഷിക്കുന്ന തുക അടുത്ത  സാമ്പത്തിക വര്‍ഷം ചെലവഴിക്കാനാകും.
  • ഭക്ഷ്യ സുരക്ഷ 2000 ബ്ലോക്കുകളില്‍
ദേശീയ തൊഴിലുറപ്പുനിയമത്തിന്റെ മാതൃകയില്‍ ഘട്ടംഘട്ടമായി ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 2000 ബ്ളോക്കുകളെ ഉള്‍പ്പെടുത്തുന്നു. ഏപ്രില്‍ മുതല്‍ ഈ ബ്ളോക്കുകളില്‍ നിയമം നടപ്പാക്കാനാണ് ധാരണ. 2015 ആകുമ്പോഴേക്കും നിയമം രാജ്യവ്യാപകമായി നടപ്പാക്കുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നു.രാജ്യത്ത് 8000 ബ്ളോക്കുകളാണ് പിന്നോക്കാവസ്ഥയിലുള്ളത്. ആദ്യഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്ത ആറായിരം ബ്ളോക്കുകളില്‍ നിലവിലുള്ള ഭക്ഷ്യ വിതരണ പദ്ധതികള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കാനാണ് തീരുമാനം. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്നും എന്‍എസി നിര്‍ദ്ദേശിക്കുന്നു. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, തെരുവുകുട്ടികള്‍, ഭവനരഹിതര്‍, വികാലംഗര്‍, ആദിവാസികള്‍, ക്ഷയം, എയ്ഡ്സ്, കുഷ്ഠം തുടങ്ങിയ രോഗബാധിതര്‍  എന്നിവര്‍ക്കാകും പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകം വിതരണം ചെയ്യുക.