2019-20 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

പ്രൊജ.നം. 96. വനിതകൾക്ക് മുട്ടക്കോഴി വിതരണം

പ്രൊജ.നം. 89. വനിതകള്‍ക്ക് കറവപ്പശു വിതരണം

പ്രൊജ.നം. 136. സമഗ്ര തെങ്ങുകൃഷി പരിപാലനം

പ്രൊജ.നം. 66. ഹരിതഭവനം

പ്രൊജ.നം. 138. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി

പ്രൊജ.നം. 52. ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പ്

പ്രൊജ.നം. 65. നെല്‍ക്യഷിക്ക് കൂലിച്ചെലവ്

പ്രൊജ.നം.6. പട്ടിവര്‍ഗ്ഗ ഗുണഭോക്താക്കളുടെ വീട് വാസയോഗ്യമാക്കല്‍ 2019 -20

പ്രൊജ.നം.91. പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് കറവപ്പശു വിതരണം

പ്രൊജ.നം.133. പട്ടിക വര്‍ഗ്ഗ വയോജനങ്ങള്‍ക്ക് കട്ടിൽ നൽകൽ

പ്രൊജ.നം.135. പട്ടിക വര്‍ഗ്ഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം

പ്രൊജ.നം.8. ബിരുദം, ബിരുദാരനന്തര ബിരുദം, പോളിടെക്നിക് വിദ്യാർത്ഥികള്‍ക്ക് ലാപ് ടോപ്

ബ്ലോക്ക് പഞ്ചായത്തിന്‍റെ വിവിധ പ്രൊജക്ടുകള്‍ക്കായുള്ള ഗുണഭോക്തൃ ലിസ്റ്റ്

പ്രത്യേക ഊരുകൂട്ട യോഗം

oorukuttam-notice1

അറിയിപ്പ്

2017-18 സാമ്പത്തിക വർഷത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ക്രമനമ്പർ 1 മുതൽ 4 വരെയും 7-10നമ്പറും പ്രവർത്തികള്‍ ചില സാങ്കേതിക കാരണത്താൽ ടെണ്ടർ ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ താഴെപ്പറയുന്ന പ്രവർത്തികളുടെ ഷെഡ്യൂളുകള്‍ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നത് 28/02/18 ബുധനാഴ്ച രാവിലെ 11 മണിമുതൽ ഇ-ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി 08/03/18 വ്യാഴം വൈകുന്നേരം 5 മണിവരെ.

ഇ-ടെണ്ടർ തുറക്കുന്നത് 12/03/18 രാവിലെ 11 മണിക്ക്.

അന്നേ ദിവസം 11 മണിക്ക് മുമ്പായി ഇ.ടെണ്ടർ രേഖകള്‍ സമർപ്പിക്കേണ്ടതാണ്.

1) 86/17-18 - വള്ളിക്കടവ്-ഒട്ടേമാളം-ബന്ധമല റോഡ് ടാറിംഗ്.
2) 233/17-18 – ഇടത്തോട് – മുണ്ടപ്ലാവ് റോഡ് ടാറിംഗ്.
3) 244/17-18 – കുരിശുപ്പള്ളി കെ.പി റോഡ് ടാറിംഗ്.
4) 249/17-18 – കക്കുഴിമുക്ക് നമ്പ്യാർമല കോളനി റോഡ് ടാറിംഗ്&റീ ടാറിംഗ്.
7) ആധുനിക വാതക സ്മശാന നിർമ്മാണം.

ടെണ്ടര്‍ നോട്ടീസ്

ബളാൽ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തിനടപ്പിലാക്കുന്ന മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ തയ്യാറുള്ള അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചുകൊള്ളുന്നു.

ടെണ്ടര്‍ ഷെഡ്യൂള്‍ വിതരണം ചെയ്യുന്ന തീയ്യതി 20/11/2017 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 24/11/2017 ന് ഉച്ചയ്ക്ക് 1 മണി വരെ. ടെണ്ടര്‍ തുറക്കുന്ന തീയ്യതി 24/11/2017 ന് ഉച്ചയ്ക്ക് 2.30 മണി.

ഇടെണ്ടർ ഷെഡ്യൂളുകൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നത് 22-11-2017 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍. ഇടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി 30-11 -2017 വ്യാഴം വൈകുന്നേരം 5 മണി വരെ. ഇടെണ്ടർ തുറക്കൽ 04-12-2017 തിങ്കളാഴ്‌ച രാവിലെ 11 മണിക്ക്.(അന്നേദിവസം 11 മണിക്ക് മുമ്പായി ഇടെണ്ടര്‍ രേഖകള്‍‍ സമര്‍പ്പിക്കേണ്ടതാണ്)

കൂടുതല്‍ വിവരങ്ങൾക്ക് പ്രവൃത്തി ദിവസം ഓഫീസുമായി ബന്ധപ്പെടുകയോ, www.tender lsgkeralagov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.

2017-18 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ്

ബളാല്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ വിവിധ പ്രൊജക്ടുകളുടെ വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ്  ( പൊതുവിഭാഗം ) ചുവടെ ചേര്‍ക്കുന്നു.

കേടുവന്ന തെങ്ങ് മുറിച്ചുമാറ്റി പുതിയ തൈ വെയ്ക്കുന്നത്
നെൽകൃഷിക്ക് കൂലിച്ചെലവ്
വനിതകള്‍ക്ക് ആടു വിതരണം
മാലിന്യ സംസ്കരണം - പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്‍റ്
വീടുകള്‍ക്ക് ഹരിതഭവനം
വനിതകള്‍ക്ക് ബ്രോയിലർ യൂണിറ്റ്
പച്ചക്കറി ക്ലസ്റ്ററുകള്‍ക്ക് കൂലിച്ചെലവ് - സബ്സിഡി
കോട്ടൺ ബാഗ് നിർമ്മാണ യൂണിറ്റ്
വാഴകൃഷി വികസനം
ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക

life-mission-logo

ബളാല്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ  ലിസ്റ്റ്  ചുവടെ ചേര്‍ക്കുന്നു. ഇതേ തുടര്‍ന്നുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂരഹിത ഭവന രഹിതര്‍
ഭൂമി ഉള്ള ഭവന രഹിതര്‍

വാര്‍ഡ് വിഭജനം - ബളാല്‍ ഗ്രാമപഞ്ചായത്ത്

ബളാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ക്കുന്നു. വിവരങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍1

കരട് വോട്ടര്‍ പട്ടിക

ബളാല്‍ ഗ്രാമപഞ്ചായത്തിന്റെ 16 വാര്‍ഡിലേയും വോട്ടര്‍പട്ടിക പോളിംഗ് സ്റ്റേഷന്‍റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നു. വോട്ടര്‍ പട്ടിക കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വോട്ടര്‍ പട്ടിക

ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്

ബളാല്‍ ഗ്രാമപഞ്ചായത്തിലെ ജനന മരണ വിവാഹ രജിസ്റ്ററുകള്‍ പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിച്ചു. ഇനി ഇവയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ നിന്ന് സ്വന്തമായോ, അക്ഷയ കേന്ദ്രം വഴിയോ ലഭ്യമാകുന്നതാണ്. ഇപ്രകാരം ഡൌണ്‍ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമുള്ള ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് 25/07/2012 തീയ്യതിയിലെ G.O.(Ms) No.202/2012/LSGD ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉത്തരവായിട്ടുുണ്ട്.

NB: ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേരു ചേര്‍ക്കാന്‍ ഉള്ളവര്‍, സര്‍ട്ടിഫിക്കറ്റില്‍ മറ്റ് തിരുത്തുകള്‍ ആവശ്യമുള്ളവര്‍, ഓണ്‍ലൈനില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തവര്‍ പഞ്ചായത്തോഫീസുമായി ബന്ധപ്പെടേണ്ടതാണ്.