ഗ്രാമസഭ നോട്ടീസ്

gs

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് സ്വച്ച് ഭാരത് മിഷന്‍ മാനദണ്ഡങ്ങളില്‍ ഗുണപരമായതും അളക്കാവുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും  പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിന്  വേണ്ടി സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2018 എന്ന പേരില്‍ കേന്ദ്രസംഘം ഈ മാസം 10 ന് ശേഷം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തും സര്‍വ്വെ നടത്തുന്ന വിവരം ഏവരെയും അിറയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2018-19 വാര്‍ഷിക പദ്ധതി - ടെണ്ടര്‍ നോട്ടീസ്

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് മുദ്രവെച്ച കവറുകളില്‍ മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിക്കുന്നു. വിശദ വിരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഗ്രാമസഭാ നോട്ടീസ്

മാന്യരെ,

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമസഭകള്‍ താഴെ പറയുന്ന തിയ്യതികളില്‍ വിളിച്ച് ചേര്‍ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്, ജനാധിപത്യ പ്രക്രിയയില്‍ സുപ്രധാന അധികാരമുള്ള ഗ്രാമസഭയിലെ തീരുമാനങ്ങള്‍ പഞ്ചായത്തിന്‍റെ ഭരണ നിര്‍വ്വഹണ പ്രക്രിയക്ക് ഊര്‍ജ്ജം പകരുന്നതാണ്, ആയതിനാല്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ ഗ്രാമസഭയില്‍ പങ്കെടുത്ത് ഭരണ നിര്‍വ്വഹണ പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ വിനീതമായി താല്‍പര്യപ്പെടുന്നു.

വാര്‍ഡ് കണ്‍വീനര്‍,
പ്രസിഡണ്ട്/ സിക്രട്ടറി

വാര്‍ഡ്

സ്ഥലം

തിയ്യതി

സമയം

1

പൂഴിത്തല ഫാത്തിമ മദ്രസ്സ
11.05.2018
02.30

2

ജി.എം.ജെ.ബി സ്കൂള്‍
11.05.2018
02.30

3

ജി.എം.ജെ.ബി സ്കൂള്‍
13.05.2018
02.30

4

അഴിയൂര്‍ ഈസ്റ്റ് യൂ.പി സ്കൂള്‍
12.05.2018
02.30

5

വ്യദ്ധസദനം
13.05.2018
02.30

6

പനാട എം.യു.പി സ്കൂള്‍
14.05.2018
02.30

7

പനാട എം.യു.പി സ്കൂള്‍
12.05.2018
02.30

8

അഴിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍
15.05.2018
02.30

9

കല്ലാമല യു.പി സ്കൂള്‍
15.05.2018
02.30

10

കൊളരാട് ക്ഷേത്രം ഓഡിറ്റോറിയം
17.05.2018
02.30

11

ചോമ്പാല എല്‍.പി സ്കൂള്‍
12.05.2018
02.30

12

ശ്രീനാരായണഗുരു പഠനകേന്ദ്രം
13.05.2018
02.30

13

ചോമ്പാല എല്‍.പി സ്കൂള്‍
10.05.2018
02.30

14

ആത്മവിദ്യാമഠം
17.05.2018
02.30

15

ആത്മവിദ്യാമഠം
10.05.2018
02.30

16

നടുച്ചാല്‍ അംഗന്‍വാടി
10.05.2018
02.30

17

ജി.ജെ.ബി സ്കൂള്‍

14.05.2018

02.30

18

ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍, അഴിയൂര്‍
12.05.2018

02.30

അജണ്ട:

1. 2018-19 ജനകീയാസൂത്രണം വിവിധ പദ്ധതികളിലെ ഗുണബോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്.

2. കുടിനീര്‍ തെളിനീര്‍ പദ്ധതി.

3. ഗ്രീന്‍ പ്രോട്ടോകോള്‍ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച്.

4. 2017-2018 വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് നല്‍കിയ ഗുണഭോക്താക്കളെ അംഗീകരിക്കല്‍. സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഇരുചക്ര വാഹനം നല്‍കല്‍ (പട്ടികജാതി), മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് (പട്ടികജാതി)

തന്‍ വര്‍ഷത്തെ വസ്തു നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ യഥാസമയം പഞ്ചായത്തില്‍ അടക്കേണ്ടതാണ്.

റിടെണ്ടര്‍/ക്വട്ടേഷന്‍ പരസ്യം

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍  കുടിവെള്ള ക്ഷാമം  രൂക്ഷമായ പ്രദേശങ്ങളില്‍ ജി പി എസ്  സംവിധാനമുള്ള  ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം  ചെയ്യുന്നതിനു   തയ്യാറുള്ള  സ്ഥാപനങ്ങള്‍ /വ്യക്തികള്‍ എന്നിവരില്‍ നിന്നും   ടെണ്ടര്‍ ക്ഷണിച്ചു കൊള്ളുന്നു.

ടെണ്ടര്‍ 02/05/2018 2 മണിക്കു മുമ്പായി പഞ്ചായത്തില്‍ എത്തിക്കേണ്ടതാണ്.  വിശദവിവരങ്ങള്‍ക്ക്  9496048103 എന്നനമ്പറില്‍ ബന്ധപെടാവുന്നതാണ്.

സെക്രട്ടറി

അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

അഴിയൂര്‍

24/04/2018