ആയവന ഗ്രാമപഞ്ചായത്തിലെ 2019-20 വിവിധ പദ്ധതിളുടെ ഗുണഭോക്തൃലിസ്റ്റ്

മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സ്വീകരിക്കുന്നു

advt-stlight-001

Gramasabha

gramasabha-12

വസ്തു നികുതി റിട്ടേണ്‍ - പൊതു നോട്ടീസ്

വസ്തു നികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു നോട്ടീസ്
01.04.2011 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണ്ണയം/പുനര്‍നിര്‍ണ്ണയം നടത്തേണ്ട ആവശ്യത്തിലേയ്ക്കായി ഓരോ ഇനം കെട്ടിടത്തിനും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച അടിസ്ഥാന   വസ്തു  നികുതി നിരക്കുകളും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മേഖലകളായി തരം തിരിച്ചതിന്റെ വിവരങ്ങളും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ റോഡുകള്‍ തരം തിരിച്ചതിന്റെ വിവരങ്ങളും 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും, സേവന ഉപ നികുതിയും, സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം 15.11.2011 തീയതിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. Read the rest of this entry »

ജനപ്രതിനിധികള്‍

തെരെഞ്ഞെടുപ്പ് 2015 , ജനപ്രതിനിധികള്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »