അറിയിപ്പ്.

ബഹു:കേരള ഹൈക്കോടതിയുടെ 26/02/2019 ലെ WP(C) 22750,25784,4254/18 നമ്പര്‍ ഉത്തരവ് പ്രകാരം അനധികൃതമായി പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത് പ്രകാരം അനധികൃത പരസ്യങ്ങള്‍ ആതവനാട് ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ 26/02/2019 ലെ ബഹു:കേരള ഹൈക്കോടതിയുടെ 26/02/2019 ലെ WP(C) 22750,25784,4254/18 നമ്പര്‍ ഉത്തരവ് പ്രകാരം എടുത്ത് മാറ്റിയ ബോഡുകള്‍ വീണ്ടും സ്ഥാപിക്കുന്നതായും ആയത് 10 ദിവസത്തിനകം എടുത്ത് മാറ്റണമെന്നും ബന്ധപ്പെട്ടവരുടെ പേരില്‍ ഐ.പി.സി പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ഉത്തരവായിട്ടുണ്ട്.ആയത് കൊണ്ട് ആതവനാട് പഞ്ചായത്ത് പരിധിക്കുള്ളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യങ്ങളും രാഷ്ട്രീയ കക്ഷികളുടേയും സംഘടനകളുടേയും കൊടി തോരണങ്ങളും,പരസ്യങ്ങളും ഉള്‍പ്പെടെ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളേയും മത സാംസ്കാരിക സംഘടനകളേയും, സ്ഥാപനങ്ങളേയും പൊതുജനങ്ങളേയും ഇതിനാല്‍ അറിയിക്കുന്നു. ഈ അറിയിപ്പ് പാലിക്കാത്ത പക്ഷം കോടതി അലക്ഷയ നടപടിയും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള നിയമനടപടികളും സ്വീകരിക്കുന്നതും,ബന്ധപ്പെട്ടവരില്‍ നിന്ന് റവന്യൂറിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച് ഫൈന്‍ ഈടാക്കുന്നതുമാണെന്ന് ഇതിനാല്‍ എല്ലാവരെയും അറിയിച്ച് കൊള്ളുന്നു.

ബഹു:കേരള ഹൈക്കോടതിയുടെ 26/02/2019 ലെ WP(C) 22750,25784,4254/18 നമ്പര്‍ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുകClick Here

150 YEAR OF CELEBRATING THE MAHATMA

gandhicmhnews21d206-10-2018185145

കെട്ടിടനികുതി ഓണ്‍ലൈനായി അടക്കാം…!

Click and Pay

ഹരിത ഓഫീസ്

haritha-office-2

2019-2020 അന്തിമ പദ്ധതിരേഖ

2019-2020 അന്തിമ പദ്ധതിരേഖ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക >>