2014-15 വര്‍ഷത്തെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം

  • ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2014-15 വര്‍ഷത്തെ വാര്‍ഷികപദ്ധതിക്ക് 01.03.2014 ന് ചേര്‍ന്ന തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. ആകെ 51322260/- രൂപ വകയിരുത്തി 159 പ്രോജക്ടുകള്‍ ഉള്‍പ്പെടുന്നതാണ് വാര്‍ഷിക പദ്ധതി. കൃഷി, ക്ഷീര വികസനം, വ്യത്യസ്ത ശേഷിയുള്ളവരുടെ ക്ഷേമം, ആരോഗ്യം, പാലിയേറ്റീവ് കെയര്‍, ആശ്രയപദ്ധതി എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് വാര്‍ഷികപദ്ധതി  അംഗീകാരം ലഭിച്ചു.

2014-15 വര്‍ഷത്തെ ബഡ്ജറ്റ്

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2014-15 വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് സമിതിയുടെ 25/02/2014 തീയതിയിലെ യോഗം പാസാക്കി. 2014-15 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും ഉള്‍പ്പെടുത്തിയുള്ള ബഡ്ജറ്റായിരുന്നു വൈസ് പ്രസിഡന്‍റ് ശ്രീമതി. ഒ. ഷൈലജ അവതരിപ്പിച്ചത്. പ്രസിഡന്‍റ് ശ്രീ. ഇ. രാധാകൃഷ്ണന്‍റെ ആമുഖപ്രസംഗത്തോടെ യോഗം ആരംഭിച്ചു.  ബഡ്ജറ്റ് ചര്‍ച്ചയില്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സി . ശ്രീകണ്ഠന്‍ നായര്‍ മെമ്പര്‍മാരായ ശ്രീ. എ.ബാബു, ശ്രീ. ആര്‍.പി. ഗോകുല്‍ദീപ്, ശ്രീമതി ജീജ എന്നിവര്‍ പങ്കെടുത്തു. 12,11,24,000/- രൂപ വരവും 10,68,15,000/- രൂപ ചെലവും 1,43,09,000/- രൂപമിച്ചവുമുള്ള ബഡ്ജറ്റാണ് പാസ്സാക്കിയത്. നികുതി നികുതിയേതര വരുമാനം നൂറു ശതമാനവും കൈവരിക്കാന്‍ ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു. പരസ്യനികുതി ഏര്‍പ്പെടുത്താനും ബഡ്ജറ്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Read the rest of this entry »

വിവരാവകാശ നിയമം 2005 - വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ വിധവാ പെന്‍ഷന്‍

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.