ഗുണഭോക്തൃ ലിസ്റ്റ് 2020-2021

ഗുണഭോക്തൃ ലിസ്റ്റ് 2020-2021

കോവിഡ്-19

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കോവിഡ്-19 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചണ്‍ സംരംഭം നടത്തിവരികയും, ആയതുവഴി സൗജന്യമായി  ഭക്ഷണപ്പൊതി വിതരണം നടത്തുകയും ചെയ്തിട്ടുള്ളവരുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

community-kitchen-food-supply-details

തെരുവ് നായ്ക്കളുടെ നിയന്ത്രണം- എബിസി പ്രോഗ്രാം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല കമ്മറ്റി രൂപീകരണം

എബിസി പ്രോഗ്രാം- കമ്മറ്റി രൂപീകരണം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- മസ്റ്ററിംഗ് (2019)

സംസ്ഥാനത്തെ മുഴുവന്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍, പഞ്ചായത്തുതലത്തില്‍ നവംബര്‍ 18 മുതല്‍ 30 വരെ എല്ലാ അക്ഷയകേന്ദ്രങ്ങളില‍ും മസ്റ്ററിംഗ് നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്കായി ->mustering-intimation

കേരളോത്സവം 2019

പഞ്ചായത്തുതല കേരളോത്സവം ഒക്ടോബര്‍ 27, 28 തീയതികളിലായി ആര്പ്പൂ ക്കര ഗവ. എംസിവിഎച്ച്എസ്എസ് സ്കൂളില്‍ വെച്ച് നടന്നു. ആയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ ജോസഫ് നിര്വ്വഹിച്ചു.

Report

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യുത്ഥാനം പദ്ധതി 2019 –ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

Application

Brochure

Guidelines

പൗരാവകാശ രേഖ - 2019 പ്രകാശനം

പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍, നിബന്ധനകള്‍ എന്നിവ സംബന്ധിച്ച് കാലാനുസൃതമായ ഭേദഗതികള‍്‍‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പൗരാവകാശ രേഖ- 2019 ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ചെറിയാന്‍ പുന്നക്കൂഴത്തിന് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജസ്റ്റിന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൗരാവകാശ രേഖ പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും ഉടന്‍ എത്തിക്കുമെന്ന് പ്രസിഡന്‍റ് ജസ്റ്റിന്‍ ജോസഫ് അറിയിച്ചു.
photo-1photo-2photo-3photo-4photo-5

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്- ശ്രീ. ജസ്റ്റിന്‍ ജോസഫ് പ്രസിഡന്‍റ്

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13/06/2019 തീയതിയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശ്രീ. ജസ്റ്റിന്‍ ജോസഫ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ. മോഹന്‍ സി. ചതുരച്ചിറ കാലാവധി പൂര്‍ത്തിയാക്കി രാജി വെച്ച ഒഴിവിലേക്കാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് മുന്‍ വികസനകാര്യ ചെയര്‍മാനായിരുന്നു ശ്രീ. ജസ്റ്റിന്‍ ജോസഫ്. മുന്‍ ഭരണസമിതിയില്‍ അദ്ദേഹം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

123

ഗുണഭോക്തൃ ലിസ്റ്റ് 2019-2020

Beneficiary-List-2019-20

ആരോഗ്യ ജാഗ്രത- ശുചീകരണം (മെയ് 2019)

2019 മെയ് 11, 12 തീയതികളിലായി പഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലെ ജൈവ/അജൈവ മാലിന്യങ്ങള്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നീക്കം ചെയ്ത് ക്ലീന്‍ കേരള കമ്പനിയെ ഏല്‍പിക്കുന്നതിന് ശേഖരിച്ചിട്ടുണ്ട്. ടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മോഹന്‍ സി. ചതുരച്ചിറ നേത‍ൃത്വം നല്‍കി.
photo1photo2photo3photo4photo5photo6