അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് -  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അർഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആയതിന്മേൽ ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 ാം തിയ്യതി വരെ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസ്, വാർഡ് മെമ്പർമാർ, പഞ്ചായത്തിലെ വിവിധ അംഗനവാടികള്‍, വില്ലേജ് ഓഫീസ്, പി.എച്.സി കുന്നുംപുറം, വി.ഇ ഓ ഓഫീസ്, കുടുംബ ശ്രീ ഓഫീസ്, ഹോമിയോ ഡിസ്പെൻസറി പുകയൂർ, ആയുർവ്വേദ ഡിസ്പെൻസറി മമ്പുറം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അർഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയുന്ന ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ലൈഫ് മിഷൻ - കരട് ഗുണഭോക്തൃ ലിസ്റ്റ്