ISO 9001:2015

iso-0011

കരട് വോട്ടര്‍ പട്ടിക

പോളിംങ്ങ് സ്റ്റേഷന്‍ 1.1

പോളിംങ്ങ് സ്റ്റേഷന്‍ 2.1

പോളിംങ്ങ് സ്റ്റേഷന്‍ 3.1

പോളിംങ്ങ് സ്റ്റേഷന്‍ 3.2

പോളിംങ്ങ് സ്റ്റേഷന്‍ 4.1

പോളിംങ്ങ് സ്റ്റേഷന്‍ 4.2

പോളിംങ്ങ് സ്റ്റേഷന്‍ 5.1

പോളിംങ്ങ് സ്റ്റേഷന്‍ 5.2

പോളിംങ്ങ് സ്റ്റേഷന്‍ 6.1

പോളിംങ്ങ് സ്റ്റേഷന്‍ 6.2

പോളിംങ്ങ് സ്റ്റേഷന്‍ 7.1

പോളിംങ്ങ് സ്റ്റേഷന്‍ 7.2

പോളിംങ്ങ് സ്റ്റേഷന്‍ 8.1

പോളിംങ്ങ് സ്റ്റേഷന്‍ 8.2

പോളിംങ്ങ് സ്റ്റേഷന്‍ 9.1

പോളിംങ്ങ് സ്റ്റേഷന്‍ 9.2

പോളിംങ്ങ് സ്റ്റേഷന്‍ 10.1

പോളിംങ്ങ് സ്റ്റേഷന്‍ 10.2

പോളിംങ്ങ് സ്റ്റേഷന്‍ 11.1

പോളിംങ്ങ് സ്റ്റേഷന്‍ 12.1

പോളിംങ്ങ് സ്റ്റേഷന്‍ 13.1

പോളിംങ്ങ് സ്റ്റേഷന്‍ 13.2

പോളിംങ്ങ് സ്റ്റേഷന്‍ 14.1

പോളിംങ്ങ് സ്റ്റേഷന്‍ 14.2

പോളിംങ്ങ് സ്റ്റേഷന്‍ 15.1

പോളിംങ്ങ് സ്റ്റേഷന്‍ 15.2

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ നിയമനം

അന്തിക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്‍റ് തസ്തികളില്‍ താഴെ പറയുന്ന വിദ്യാഭ്യാസയോഗ്യതയുളളവരും 18-35 വരെ പ്രായപരിധിയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകള്‍ ബന്ധപ്പെട്ട് രേഖകള്‍ സഹിതം 21.04.2012 ന് 3 പി.എം ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

I

  1. അക്രെഡിറ്റഡ് എഞ്ചിനീയര്‍ - അഗ്രി.എഞ്ചിനീയറിംഗ് / സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, 12000 രൂപ
  2. ഓവര്‍സിയര്‍ (സിവില്‍) - എഞ്ചിനീയറിംഗ് ഡിപ്ലോമ 10000 രൂപ

II. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്‍റ് - B.Com + PGDCA (Govt.approved) orB.Com +DCA or Degree + PGDCA/DCA, 10000 രൂപ

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.