ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. കാലാകാലങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിവരുന്നു. വീടു നിര്‍മ്മാണം, വീട് റിപ്പയര്‍, സംയോജിത നെല്ല് കൃഷി, സമഗ്രപുരയിടം കൃഷി , കന്നുകുട്ടി പരിപാലനം, സമഗ്ര വിദ്യാഭ്യാസ പരിപാടി, കുടിവെള്ളകിണര്‍, ആരോഗ്യ പരിപാലന പ്രവര്‍ത്തനം, അംഗന്‍വാടി പോഷകാഹാരം, വിവിധ റോഡുകളുടെ ടാറിംഗ്, റോഡുകളുടെ അറ്റകുറ്റപ്പണി എന്നീ ക്ഷേമപദ്ധതികളോടൊപ്പം വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാലപെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണവ. കൂടാതെ അഭ്യസ്തവിദ്യരും എന്നാല്‍ തൊഴില്‍ രഹിതരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും തൊഴില്‍ രഹിത വേതനം നല്‍കി സഹായിക്കുന്നുണ്ട്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ 216 കുടുംബശ്രീ യൂണിറ്റുകളും ഒരു അക്ഷയ കേന്ദ്രവും നിലവിലുണ്ട്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.