അഞ്ചരക്കണ്ടി മികച്ച രണ്ടാമത്തെ പഞ്ചായത്ത്

2007-08, 2008-09 സാമ്പത്തിക വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

2008-09 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതില്‍  അഞ്ചരക്കണ്ടി പഞ്ചായത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.

സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് സ്വരാജ്‌ ട്രോഫിയും, 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായ ധനമായും ലഭിക്കുന്നതാണ്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തുകള്‍ക്ക് സ്വരാജ്‌ ട്രോഫിയും, പദ്ധതി സഹായ ധനമായി 10 ലക്ഷം രൂപാ വീതവും, രണ്ടാം സ്ഥാനം നേടുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് സാക്ഷ്യപത്രവും കൂടാതെ പ്രത്യേക പദ്ധതി സഹായ ധനമായി 5 ലക്ഷം രൂപാ വീതവും ലഭിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടിയ മുനിസിപ്പാലിറ്റിക്കും ബ്ലോക്ക്‌ പഞ്ചായത്തിനും സ്വരാജ്‌ ട്രോഫിയും, പദ്ധതി സഹായ ധനമായി 25 ലക്ഷം രൂപ വീതവും, രണ്ടാം സ്ഥാനം നേടിയ മുനിസിപ്പാലിറ്റിക്കും ബ്ലോക്ക്‌ പഞ്ചായത്തിനും 15 ലക്ഷം രൂപ വീതവും, മൂന്നാം സ്ഥാനം നേടിയ ബ്ലോക്ക്‌ പഞ്ചായത്തിന് 10 ലക്ഷം രൂപയും പദ്ധതി സഹായ ധനമായി ലഭിക്കുന്നതാണ്. മികച്ച ജില്ലാ പഞ്ചായത്തിന് സ്വരാജ്‌ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്.

ഈ ഇനത്തിലുള്ള ചെലവുകള്‍ വകുപ്പ് അദ്ധ്യക്ഷന്മാര്‍ ഇതിലേക്കായി നീക്കിവച്ച പദ്ധതി വിഹിതത്തില്‍ നിന്നും വഹിക്കേണ്ടതാണ്.