ആമുഖം
കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍, ചിറയിന്‍കീഴ് താലൂക്കില്‍, ചിറയിന്‍കീഴ് ബ്ളോക്കു പരിധിയില്‍, ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില്‍ (1684) ആറ്റിങ്ങല്‍ റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. കുരുമുളകു വ്യാപാരത്തിനായി പോര്‍ച്ചുഗീസുകാരും പിന്നാലെ ഡച്ചുകാരും ഇവിടെയെത്തി. 1684ല്‍ ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാ കമ്പനിയ്ക്ക് അഞ്ചുതെങ്ങില്‍ ഒരു കച്ചവടകേന്ദ്രം തുടങ്ങാന്‍ ആറ്റിങ്ങല്‍ റാണി അനുമതി നല്‍കി. തുടര്‍ന്ന് 1690ല്‍ അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനും കുത്തക അവകാശത്തോടുകൂടി കച്ചവടം നടത്താനും റാണിയില്‍ നിന്ന് കമ്പനി അനുമതി നേടിയെടുത്തു. പശ്ചിമതീരത്ത ബോംബെ കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധ സങ്കേതമായിരുന്നു അഞ്ചുതെങ്ങ്. അഞ്ചിങ്കല്‍ ആണ് അഞ്ചുതെങ്ങായി മാറിയത്. അക്കാലത്ത് പൊതുവഴിയില്‍ നിന്ന് കടല്‍ കാണണമെങ്കിലും കടല്‍ത്തീരത്തു നിന്ന് പൊതുവഴിയില്‍ എത്തണമെങ്കിലും ഒരുപാടു ദൂരം നടന്നു വരണമായിരുന്നുവത്രെ. ഇങ്ങനെ ചുമടുമായി നടക്കുമ്പോള്‍ ക്ഷീണം അനുഭവിക്കാതിരിക്കാന്‍ ഓരോഭാഗത്തും അഞ്ചാളം ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഈ ചുമടുതാങ്ങികള്‍ അഞ്ചുതാങ്ങായി പറയുമായിരുന്നു. അങ്ങനെ അഞ്ചുതാങ്ങാണ് പില്‍ക്കാലത്ത് അഞ്ചുതെങ്ങ് ആയി എന്നും പറയപ്പെടുന്നു. അഞ്ചു ശിഖരങ്ങളുടെ തെങ്ങുണ്ടായിരുന്നു വെന്നും ആ ഒരു തെങ്ങില്‍ നിന്നും ആവശ്യമുളള കായ്ഫലം കിട്ടിയിരുന്നുവെന്നും അങ്ങനെ “അഞ്ചു തെങ്ങ്” ആയി എന്നും പറയപ്പെടുന്നു