ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലാനുസൃതം നടത്തി വരുന്ന ക്ഷേമപദ്ധതികളോടൊപ്പം പഞ്ചായത്തില്‍ തനതു പദ്ധതികളും നടന്നുവരുന്നു. ഗതാഗതം, കുടിവെള്ളം, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം, ശുചിത്വം, പാര്‍പ്പിടസൌകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ നിര്‍വ്വഹണത്തിനാണ് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്. ഇവ കൂടാതെ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, 50 വയസ്സിന് മേല്‍ പ്രായമായ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയും പഞ്ചായത്തു നല്‍കുന്നുണ്ട്. ജനങ്ങള്‍ക്ക് സേവന സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 137 കുടുംബശ്രീ യൂണിറ്റുകളും 2 അക്ഷയകേന്ദ്രങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
കമ്പ്യൂട്ടര്‍വല്‍ക്കരണം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.