ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
നിരവധി ക്ഷേമപദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്. ഭവനക്ഷേമം, ചികിത്സ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് നിര്‍മ്മാണം എന്നീ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് ഊന്നല്‍ നല്‍കുന്നത്. വിധവാപെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങി വിവിധ പെന്‍ഷന്‍ സ്കീമുകള്‍ വഴി പഞ്ചായത്ത് നല്‍കുന്ന ധനസഹായത്തിന് 1573 ഓളം ഉപഭോക്താക്കളാണുള്ളത്. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍രഹിത വേതനവും ഇതോടൊപ്പം നല്‍കി വരുന്നു. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കികൊണ്ടും പഞ്ചായത്ത് നിവാസികള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കികൊണ്ടും 4 കുടുംബശ്രീ അക്ഷയ കേന്ദ്രങ്ങളാണിവിടെ പ്രവര്‍ത്തിക്കുന്നത്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.