ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിന്റെ നേതൃത്വത്തിലും വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി, ഇ.എം.എസ് ഭവനപദ്ധതി, എം .എം. ലക്ഷംവീട് പദ്ധതി, ആശ്രയപദ്ധതി, കുടുംബശ്രീ റിവോള്‍വിംഗ് ഫണ്ട്, വിധവാ ധനസഹായം തുടങ്ങിയവ ഇവയില്‍ ചിലതുമാത്രമാണ്. കൂടാതെ വിധവാ പെന്‍ഷന്‍, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യപെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, തൊഴില്‍രഹിത വേതനം തുടങ്ങി സാധുജനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്ന വിവിധതരത്തിലുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ സ്കീമുകളും നല്‍കി വരുന്നു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.