ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

ജനങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ  ഭാഗമായി പഞ്ചായത്ത് നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് നടത്തിവരുന്നു. വാര്‍ദ്ധക്യം അനുഭവിക്കുന്നവര്‍ക്കുള്ള വൃദ്ധസദനം, പെന്‍ഷന്‍ എന്നിവയും, ശാരീരിക വൈകല്യങ്ങളുളളവര്‍ക്കുള്ള വികലാംഗപെന്‍ഷന്‍ കര്‍ഷകര്‍ക്കായുള്ള കര്‍ഷകതൊഴിലാളി പെന്‍ഷന്‍, 50 വയസ്സിന് മേല്‍പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, തൊഴില്‍രഹിതവേതനം, വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം എന്നിവയാണ് പെന്‍ഷന്‍ സ്കീമുകളില്‍ പെടുന്നത്. വീടുവയ്ക്കുക, കിണര്‍ നിര്‍മ്മാണം, കൃഷിവികസനം എന്നിവയ്ക്കും സാമ്പത്തികസഹായം നല്കി വരുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.