കമ്പ്യൂട്ടര്‍വല്‍ക്കരണം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച് ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള് ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.
ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനം ഈ പഞ്ചായത്തിലും നടന്നു വരികയാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത സേവന സിവില്‍ രജിസ്ട്രേഷന് , സേവന പെന്ഷന്, സ്ഥാപന, സുലേഖ, സഞ്ചിത, സുഗമ, സംവേദിത, സൂചിക എന്നീ ആപ്ളിക്കേഷനുകള്‍ ഇതിനകം പഞ്ചായത്തില്‍ വിന്യസിച്ചു കഴിഞ്ഞു. പ്ളാന്മോണിറ്ററിംഗിനുള്ള സുലേഖ, പെന്ഷന് വിതരണത്തിനുള്ള സേവന പെന്ഷന്, സിവില്‍ രജിസ്ട്രേഷനുള്ള സേവന, ഫയല്‍ ട്രാക്കിംഗിനുള്ള സൂചിക തുടങ്ങി ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. “സംവേദിത” പാക്കേജ് വഴി പഞ്ചായത്തിന് തനതായ ഒരു വെബ്സൈറ്റും നിലവില്‍ വന്നു. 6 തപാല്‍ ഓഫീസുകളും ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചുമുള്പ്പെടെ ഏഴ് സ്ഥാപനങ്ങളാണ് പഞ്ചായത്തിന്റെ വാര്‍ത്താവിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഗ്രാമത്തിന്റെ വാട്ടര്‍ അതോറിറ്റി ഓഫീസും പോലീസ് സ്റേഷനും സ്ഥാപിതമായിര്ിക്കുന്നത് ഒറ്റപ്പാലത്താണ്. മറ്റു പ്രധാന ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളായ വില്ലേജ് ആഫീസ്, വൈദ്യുതി ആഫീസ് എന്നിവ സ്ഥിതിചെയ്യുന്നത് അമ്പലപ്പാറയിലാണ്. പഞ്ചായത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഡിറ്റോറിയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.