ക്വട്ടേഷൻ നോട്ടീസ്

2018-19 സാമ്പത്തികവർഷം സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

1. ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് എൽ.ഇ.ഡി പ്രൊജക്ടർ വാങ്ങൽ- എൽ.ഇ.ഡി പ്രൊജക്ടർ സപ്ലൈ ചെയ്യൽ.

2. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ - കളർ പ്രിൻറർ വാങ്ങൽ.

2019-20 വാർഷിക പദ്ധതി ഗ്രാമസഭ

gramasabha


അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തെ , വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ചുവടെ പറയുന്ന സമയക്രമമനുസരിച്ച് നടത്തുന്നതാണ്. എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഗ്രാമസഭയുടെ സമയക്രമം കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

ക്വൊട്ടേഷന്‍

img_20181020_0001

2018-19 അന്തിമ ഗുണഭോകതൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.


അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് 03/09/2018 ലെ പഞ്ചായത്ത് കമ്മിറ്റി അന്തിമമായി അംഗീകരിച്ചു.

ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ്- ജനറൽ & പട്ടികജാതി

ബ്ലോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്നവ.

ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്നവ.


2018-19 വർഷത്തെ കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു


അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോകതൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗുണഭോക്തൃ ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങൾ ഉള്ളപക്ഷം 30.08.2018 വരെ പഞ്ചായത്തോഫീസിൽ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

ജനറൽ & എസ്.സി ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക


ബഹു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

അറിയിപ്പ്

പ്രളയത്തിനുശേഷമുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്നതും, ഏറെ ചെലവ് വരുന്നതുമാണ്. ഇതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി തുക ലഭ്യമാക്കേണ്ടതുണ്ട്. ആയതിലേക്കായി എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകളിലും ദുരിതാശ്വാസനിധിയിലേക്ക് മേപ്പടി തുക സമാഹരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധരായ എല്ലാ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അവരുടെ വിലയേറിയ സംഭാവനകള്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ജനസേവനകേന്ദ്രം വഴിയും,  ചുവടെ പറയുന്ന അക്കൗണ്ട് നമ്പര്‍ വഴിയും ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിക്കാവുന്നതാണ്.Account No:- 67319948232, SBI City Branch Thiruvanathapuram, IFS CODE –SBIN0070028

ക്വട്ടേഷന്‍ നോട്ടീസ്

No-P1/2018                                                                                          dtd 10/07/2018

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി സര്‍ജ്ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ മൃഗാശുപത്രിയിലേക്ക് മരുന്നുവാങ്ങല്‍ എന്ന പദ്ധതിയുടെ ഭാഗമായി മരുന്ന് സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 25/07/2018 ഉച്ചക്ക് 1 മണി.

ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍

റേഷന്‍ കാര്‍ഡ് അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍പെടുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കുന്നതിന് 26/06/2018 തീയതി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളുടെ മാതൃക ചുവടെ ചേര്‍ക്കുന്നു.


പുതിയ അംഗത്തിനെ ഉള്‍പ്പെടുത്തുന്നതിനുള്ള ഫോറം

വിവരങ്ങള്‍ തിരുത്തുന്നതിന്

ഡൂപ്ലിക്കേറ്റ് കാര്‍ഡ്

പുതിയ റേഷന്‍ കാര്‍ഡ്

നോണ്‍ ഇന്‍ക്ലൂഷന്‍ സാക്ഷ്യപത്രം

നോണ്‍ റിന്യൂവല്‍ സാക്ഷ്യപത്രം

അംഗത്തിനെ ഒഴിവാക്കുന്നതിന്

സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്

മറ്റൊരു താലൂക്കിലേക്ക് കാര്‍ഡ് മാറ്റുന്നതിന്

റേഷന്‍ കാര്‍ഡ് അംഗത്തിനെ മാറ്റുന്നതിന്

ഗുണഭോകതൃ ഗ്രാമസഭ 2018-19

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തിക വർഷത്തെ ഗുണഭോകതൃ ഗ്രാമസഭ ചുവടെ ചേർക്കുന്ന സമയക്രമമനുസരിച്ച് നടത്തുന്നു. ആയതിലേക്ക് എല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഗ്രാമസഭാ പോർട്ടൽ newx15_e0

ഗ്രാമസഭാ പട്ടിക

വാര്‍ഡ്

വാര്‍ഡിന്‍റെ പേര്

സ്ഥലം

തീയ്യതി & സമയം

1

മേലൂർ

എ.എൽ.പി.എസ് മേലൂർ 26/06/2018 @ 2:00 PM

2

കൂനൻമല

പഞ്ചായത്ത് കല്യാണമണ്ഡപം 19/06/2018 @ 2:00 PM

3

അറവക്കാട്

എ.എല്‍.പി.എസ് അറവക്കാട്

17/06/2018 @ 2:00 PM

4

അമ്പലപ്പാറ

പഞ്ചായത്ത് കല്യാണമണ്ഡപം 30/06/2018 @10:00 AM

5

കടമ്പൂർ ബി.വി.എല്‍.പി.എസ് കടമ്പൂര്‍

23/06/2018 @ 3:00 PM

6 കണ്ണമംഗലം എ.എല്‍.പി.എസ് കണ്ണമംഗലം

22/06/2018 @ 3:00 PM

7 പാലാരി വി.കെ.എം.യു.പി സ്ക്കൂള്‍ വേങ്ങശ്ശേരി

30/06/2018 @10:00 AM

8 അകവണ്ട വി.കെ.എം.യു.പി സ്ക്കൂള്‍ വേങ്ങശ്ശേരി

17/06/2018 & 2:00 PM

9 വേങ്ങശ്ശേരി എന്‍.എസ്.എസ്.എച്ച്.എസ്.എസ് വേങ്ങശ്ശേരി

24/06/2018 @10:00 PM

10 ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂള്‍ ചെറുമുണ്ടശ്ശേരി

23/06/2018 @2:00 PM

11 പുലാപ്പറ്റശ്ശേരി എ.എല്‍.പി.സ്ക്കൂള്‍ പുലാപ്പറ്റശ്ശേരി

17/06/2018 @10:00 AM

12 മലപ്പുറം എം.എസ്.വി.എം.യു.പി സ്ക്കൂള്‍ മലപ്പുറം

22/06/2018 @2:00 PM

13 മുരുക്കുംപറ്റ ചുനങ്ങാട് ഹൈസ്ക്കൂള്‍

24/06/2018 @10:00 AM

14 ചുനങ്ങാട് രാജധാനി ഓഡിറ്റോറിയം, ചുനങ്ങാട്

26/06/2018 @10:00 AM

15 പിലാത്തറ എസ്.ഡി.വി.എം.എല്‍.പി.എസ് പിലാത്തറ 23/06/2018 @10:00 AM
16 പുളിഞ്ചോട് എസ്.ഡി.വി.എം.എല്‍.പി.എസ് പിലാത്തറ 24/06/2018 @ 2:00 PM
17 മയിലുംപുറം എ.എല്‍.പി.എസ് മയിലുംപുറം 30/06/2018 @3:00 PM
18 മുട്ടിപ്പാലം വി.വി.എല്‍.പി.എസ് വാണിവിലാസിനി 23/06/2018 @10:30 AM
19 വാരിയത്ത്കുന്ന് എം.എസ്.വി.എം.യു.പി സ്ക്കൂള്‍ ചുനങ്ങാട് 23/06/2018 @ 2:00 PM
20 വാണിവിലാസിനി വി.വി.എല്‍.പി.എസ് വാണിവിലാസിനി 30/06/2018 @ 2:00 PM

അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഔഷധോധ്യാനം

അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഔഷധോദ്യാനമൊരുക്കി തണൽ പരിസ്ഥിതി കൂട്ടായ്മ …

അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ഔഷധോദ്യാനം പദ്ധതിയുമായി തണൽ പരിസ്ഥിതി കൂട്ടായ്മ തൂത രംഗത്തെത്തി. രുദ്രാക്ഷം ,ഇടിഞ്ഞിൽ ,നീല അമരി ,ദന്ത പാല ,കൊടുവേലി ,മുറികൂടി ,ശതാവരി തുടങ്ങി അപൂർവ്വങ്ങളായ 23 ഔഷധ സസ്യങ്ങളാണ് ഇന്ന് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നട്ടു പിടിപ്പിച്ചത് .രുദ്രാക്ഷത്തൈ നട്ടു കൊണ്ട് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ശിവരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു ,അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.കെ കുഞ്ഞൻ അധ്യക്ഷനായി ,വാർഡ് മെമ്പർ ടി.വിശാലാക്ഷി ,മെഡിക്കൽ ഓഫീസർ വി.മുഹമ്മദ് അഷ്റഫ് ,ഹെൽത്ത് സൂപ്പർവൈസർ എം.അജയകുമാർ ,തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ ,കെ .സനൂബ് ,എൻ. കാർത്തിക് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹകരണത്തോടെ ഔഷധോദ്യാനത്തിന്റെ തുടർ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനാണ് തണൽ പരിസ്ഥിതി കൂട്ടായ്മ ലക്ഷ്യമിടുന്നത് . .