Archive for category Uncategorized

ക്ലീൻ അമ്പലപ്പാറ - ഗ്രീൻ അമ്പലപ്പാറ

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പ്രഖ്യാപനം 09/09/2020 തീയതി ബഹു: ഒറ്റപ്പാലം എം.എൽ.എ പി.ഉണ്ണി അവർകൾ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മുണ്ടൂർ ഐ.ആർ.ടി.സി ഗ്രാമപഞ്ചായത്ത് തല കോർഡിനേറ്റർ, 20 വാർഡുകളിലെയും ഹരിതകർമ്മസേന അംഗങ്ങൾ സംസാരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രഖ്യാപന ചടങ്ങ് നടത്തിയത്.

img-20200909-wa0082

No Comments

സുഭിക്ഷകേരളം - കുളങ്ങളിലെ മത്സ്യ കൃഷി

കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുളങ്ങളിലെ മത്സ്യ കൃഷി പരിപാടിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 17 പൊതു കുളങ്ങളിൽ 12 ഏക്കർ വരുന്ന സ്ഥലത്ത് 24100 മീൻ കുഞ്ഞുങ്ങളെ 09/09/2020 തീയതി നിക്ഷേപിച്ചു.
img-20200909-wa0028
img-20200909-wa0025
img-20200909-wa0038

No Comments

ഹരിതകേരളം

അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ഇതിനായി പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന അംഗങ്ങളെ തെരഞ്ഞെടുക്കുകയും ഹരിത സഹായ സ്ഥാപനം ആയ ഐ ആർ ടി സി യുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ യോഗങ്ങൾ കൂടാതെ വ്യാപാരിവ്യവസായി ഏകോപനസമിതി, ക്ലബ്ബുകൾ, വായനശാല , സാമൂഹിക സാംസ്കാരിക പ്രവർത്തകർ, പെൻഷനേഴ്സ് അസോസിയേഷൻ, എന്നിവരുടെ എല്ലാം യോഗങ്ങൾ വിളിച്ചുകൂട്ടുകയും ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകർമ്മസേന മുഖേന പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും നോട്ടീസ് വിതരണം ചെയ്യുകയും തുടർന്ന് അജൈവ മാലിന്യ ശേഖരണം ആരംഭിക്കുകയും ചെയ്തു. ശേഖരിച്ച അജൈവമാലിന്യങ്ങൾ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻററിൽ എത്തിക്കുകയും വേർതിരിച്ച് ക്ലീൻ കേരള കമ്പനി ക്കും മറ്റു സ്ക്രാപ്പ് ഡീലർമാർക്‌കും നൽകിവരുന്നു . പഞ്ചായത്തിൽ മാലിന്യ പരിപാലനം പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നത് ഹരിത സഹായ സ്ഥാപനം ആയ IRTC യാണ്. മാലിന്യ പരിപാലന രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ട് അമ്പലപ്പാറ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിൽ എത്തിനിൽക്കുന്നു. അമ്പലപ്പാറ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത് ആക്കുന്നതിനായി പഞ്ചായത്തിലെ ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടെയും സമ്പൂർണ്ണ സഹകരണം സഹായകമായിട്ടുണ്ട്
img-20200821-wa0019img-20200821-wa0016

No Comments

വോട്ടർ പട്ടിക ഹിയറിംഗ്

2020 തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരിൽ കണ്ടൈൻമെന്റ് സോണിൽ നിന്നും വരുന്നവർക്ക് ഓൺലൈൻ ആയി ഹിയറിംഗ് നടത്തുന്നതാണ്. ഹിയറിംഗ് നടത്തുന്നതിന് ആവശ്യമായ രേഖകൾ നേരിട്ടോ, ദൂതൻ വഴിയോ, ഇ-മെയിൽ മുഖാന്തിരമോ ഓഫീസിൽ എത്തിയ്ക്കേണ്ടതും, ഹിയറിംഗ് ഫോൺ വഴിയോ, ഓൺലൈൻ വഴിയോ നടത്തുന്നതുമാണ്. ഓൺലൈൻ വഴിയുള്ള ഹിയറിംഗിന് ചുവടെ പറയുന്ന ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
download


No Comments

2020-21 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിയ്ക്കുന്നു.


അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വ്യക്തിഗതാനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിയ്ക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ 31/08/2020 തീയതിയ്ക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിലോ, നിർവ്വഹണ ഉദ്യോഗസ്ഥർ വശമോ, ബന്ധപ്പെട്ട ജനപ്രതിനിധികൾ വശമോ ഏൽപ്പിയ്ക്കേണ്ടതാണ്.

vyakthigatham

No Comments

ഹരിതകേരളം

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ ഉള്ള എല്ലാ സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങൾ ആക്കുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞൻ നിർവഹിച്ചു . ഹരിത സഹായ സ്ഥാപനം ഐആർടിസി അസിസ്റ്റൻറ് കോഡിനേറ്റർ ഫെബിൻ റഹ്മാൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയൻ മലനാട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശങ്കരനാരായണൻ, പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ, ഐആർടിസി അസിസ്റ്റൻറ് കോഡിനേറ്റർ അർച്ചന, ഹരിതകർമസേന പ്രസിഡണ്ട് പുഷ്പ എന്നിവർ പങ്കെടുത്തു. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വിതരണം ചെയ്തു..
img-20200812-wa0019

No Comments

കട്ടിൽ വിതരണം ചെയ്തു

വാർഷിക പദ്ധതി 2020-21 ൽ ഉൾപ്പെടുത്തി അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട 142 ഗുണഭോക്താക്കൾക്കുള്ള കട്ടിൽ വിതരണ ഉദ്ഘാടനം ബഹു: ഒറ്റപ്പാലം എം.എൽ.എ പി.ഉണ്ണി അവർകൾ നിർവ്വഹിച്ചു.
img-20200820-wa0007

No Comments

ജലസംഭരണി വിതരണം ചെയ്തു.

വാർഷിക പദ്ധതി 2020-21 ൽ ഉൾപ്പെടുത്തി അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പട്ടികജാതി വിഭാഗക്കാർക്ക് ജലസംഭരണി പദ്ധതിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 90 ഗുണഭോക്താക്കൾക്ക് ആനുകൂല്യം വിതരണം ചെയ്തു
img-20200724-wa0028

No Comments

കോവിഡ് 19 - സാമൂഹിക അകലം പാലിയ്ക്കുന്നത് സംബന്ധിച്ച്.

break-the-chain-corona-kerala-logo-3f8d4043b2-seeklogocom
കോവിഡ് 19 – പൊതുജനങ്ങൾ കർശനമായും പാലിയ്ക്കേണ്ട നിർദ്ദേശങ്ങൾ
img_0002

No Comments

കോവിഡ് 19

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി കിച്ചന്‍ വഴി സൌജന്യ ഭക്ഷണം നല്‍കേണ്ട വിഭാഗങ്ങളെ സംബന്ധിച്ച് 03.04.2020 തീയതിയിലെ സ.ഉ.(സാധാ)733/2020 നമ്പര്‍ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനില്‍ നിന്നും സൌജന്യമായി ഭക്ഷണം നല്‍കുന്നവരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

No Comments