അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ഇതിനായി പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന അംഗങ്ങളെ തെരഞ്ഞെടുക്കുകയും ഹരിത സഹായ സ്ഥാപനം ആയ ഐ ആർ ടി സി യുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ യോഗങ്ങൾ കൂടാതെ വ്യാപാരിവ്യവസായി ഏകോപനസമിതി, ക്ലബ്ബുകൾ, വായനശാല , സാമൂഹിക സാംസ്കാരിക പ്രവർത്തകർ, പെൻഷനേഴ്സ് അസോസിയേഷൻ, എന്നിവരുടെ എല്ലാം യോഗങ്ങൾ വിളിച്ചുകൂട്ടുകയും ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകർമ്മസേന മുഖേന പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും നോട്ടീസ് വിതരണം ചെയ്യുകയും തുടർന്ന് അജൈവ മാലിന്യ ശേഖരണം ആരംഭിക്കുകയും ചെയ്തു. ശേഖരിച്ച അജൈവമാലിന്യങ്ങൾ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻററിൽ എത്തിക്കുകയും വേർതിരിച്ച് ക്ലീൻ കേരള കമ്പനി ക്കും മറ്റു സ്ക്രാപ്പ് ഡീലർമാർക്‌കും നൽകിവരുന്നു . പഞ്ചായത്തിൽ മാലിന്യ പരിപാലനം പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നത് ഹരിത സഹായ സ്ഥാപനം ആയ IRTC യാണ്. മാലിന്യ പരിപാലന രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ട് അമ്പലപ്പാറ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിൽ എത്തിനിൽക്കുന്നു. അമ്പലപ്പാറ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത് ആക്കുന്നതിനായി പഞ്ചായത്തിലെ ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടെയും സമ്പൂർണ്ണ സഹകരണം സഹായകമായിട്ടുണ്ട്
img-20200821-wa0019img-20200821-wa0016