കേരള സർക്കാർ ഹരിതകേരള മിഷൻ “പച്ചത്തുരുത്ത് ” പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം വേങ്ങശ്ശേരി പുതുകുളങ്ങര ക്ഷേത്രത്തിൻറെ ഒരേക്കർ സ്ഥലത്ത് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ കുഞ്ഞൻ നക്ഷത്രവനം വച്ചുപിടിപ്പിക്കലിന്റെ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രമുഖ സാംസ്ക്കാരിക സംഘടനയായ സംസ്കൃതിയുടെ സഹകരണത്തോടെ തൊഴിലുറപ്പ്, കുടുംബശ്രീ, അയൽക്കൂട്ടം സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർ, വൈസ് പ്രസിഡണ്ട്, ജൈവ വൈവിധ്യ കോർഡിനേറ്റർ മുകുന്ദൻ, ക്ഷേത്രഭാരവാഹികൾ, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ, യു.സി വാസുദേവൻ, ഇ. രവീന്ദ്രൻ, കെ. ജയദേവൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പുതുകുളങ്ങര ഭഗവതീക്ഷേത്രത്തിൽ വരും ദിവസങ്ങളിൽ ഒരു ഔഷധവൃക്ഷത്തോട്ടം ഒരുക്കാൻ തയ്യാറാണെന്ന് സംസ്കൃതിയുടെ ഭാരവാഹി ശ്രീ. രാജേഷ് അടയ്ക്കാപുത്തൂർ അറിയിച്ചു.

img-20191004-wa0011-1