അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2018-19 പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ അംഗ പരിമിതർക്കുള്ള ഉപകരണങ്ങൾ വിതരണ പരിപാടി പഞ്ചായത്ത് ഹാളിൽ വെച്ച് പ്രസിഡണ്ട് കെ.കെ.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.ജി.ലത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ധന ക്ഷമി, സെക്രട്ടറി ഹരികൃഷ്ണൻ, ICDട സൂപ്പർവൈസർ തങ്കം കെൽട്രോൺ പ്രതിനിധി വേണുഗോപാൽ എന്നിവർ സംസാരിച്ചു. സത്യഭാമ നന്ദി പറഞ്ഞു.53 പേർക്ക് 20000 രൂപ ഒന്നിന് വിലവരുന്ന ശ്രവണ സഹായി,75000 രൂപ വരെ വില വരുന്ന 9 പേർക്ക് ആർട്ടിഫിഷ്യൽ ലിംഫ് തുടങ്ങിയ 7.8 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്.

devices