അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 450 എസ്.സി. കുടുംബങ്ങൾക്ക് 500 ലിറ്ററിന്റെ വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗ്രാമസഭകളിൽ അപേക്ഷിച്ച എല്ലാവർക്കം ഒരു പദ്ധതിയിൽ ആനുകൂല്യം കൊടുത്തത് പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.കുഞ്ഞൻ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.ജി.ലത അദ്ധ്യക്ഷയായി. അസി: സെക്രട്ടറി രഞ്ജിത് പദ്ധതി വിശദീകരണം നടത്തി.

img-20190208-wa0008

img-20190208-wa0009

വിമുക്തി - ലഹരി വര്‍ജ്ജന മിഷന്‍

സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ വിമുക്തി ലഹരിവിരുദ്ധ കാമ്പൈനിങ്ങിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് പഞ്ചായത്തുമായി ചേര്‍ന്ന് ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത കുട്ടികളില്‍ സമ്മാനം ലഭിച്ച കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും നല്‍കി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ. കെ. കെ കുഞ്ഞന്‍ നിര്‍വ്വഹിച്ചു.

img-20190128-wa0006

മുട്ടക്കോഴി വിതരണം ചെയ്തു.


അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിലെ മുട്ടക്കോഴി വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.ജി.ലത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ധനലക്ഷമി, സുബ്രഹ്മണ്യൻ, മെമ്പര്‍മാരായ വിജിത, രമ, ചാമിക്കുട്ടി, സുകുമാരൻ എന്നിവർ സംസാരിച്ചു. ഡോക്ടർ ഗ്രീഷ്മ സ്വാഗതവും, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കേശവൻ നന്ദിയും പറഞ്ഞു

img-20190121-wa0030

കൊളമ്പ് രോഗ കുത്തിവയ്പ്പ് നടന്നു.


അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് 2019 വർഷത്തെ മൃഗസംരക്ഷണവകുപ്പിന്റെ ഗോ രക്ഷാ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗപ്രതിരോധ കുത്തിവെപ്പ് പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് കെ.കെ.കുഞ്ഞൻ നിർവ്വഹിച്ചു. വെറ്ററിനറി ഡോക്ടർ, എം.ജി.ലത, രാഗേഷ് എന്നിവർ സംസാരിച്ചു

img-20190118-wa0018

കട്ടില്‍ വിതരണം ചെയ്തു


അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി പട്ടികജാതി ഗുണഭോക്താക്കൾക്ക് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.കുഞ്ഞൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.ജി.ലത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശങ്കരനാരായണൻ, ധനലക്ഷമി, സുബ്രഹ്മണ്യൻ, സെക്രട്ടറി, മെമ്പർമാർ എന്നിവർ സംസാരിച്ചു. അസി: സെക്രട്ടറി രഞ്ജിത് സ്വാഗതം പറഞ്ഞു.

img-20190118-wa0012

2019-20 വ്യക്തിഗത ഗുണഭോക്തൃ ഗ്രാമസഭ

gramasabha


അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തെ , വ്യക്തിഗത ഗുണഭോക്തൃ ഗ്രാമസഭ ചുവടെ പറയുന്ന സമയക്രമമനുസരിച്ച് നടത്തുന്നതാണ്. എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഗ്രാമസഭയുടെ സമയക്രമം കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

വ്യക്തിഗതാനുകൂല്യങ്ങൾ- അപേക്ഷ ക്ഷണിയ്ക്കുന്നു.


അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2019-20 വർഷത്തെ ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുള്ള അപേക്ഷകൾ ക്ഷണിയ്ക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 16 തീയതിയ്ക്കകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിയ്ക്കേണ്ടതാണ്.

vyakthigatham

ക്വട്ടേഷൻ നോട്ടീസ്

2018-19 സാമ്പത്തികവർഷം സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

1. ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് എൽ.ഇ.ഡി പ്രൊജക്ടർ വാങ്ങൽ- എൽ.ഇ.ഡി പ്രൊജക്ടർ സപ്ലൈ ചെയ്യൽ.

2. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ - കളർ പ്രിൻറർ വാങ്ങൽ.

2019-20 വാർഷിക പദ്ധതി ഗ്രാമസഭ

gramasabha


അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തെ , വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ചുവടെ പറയുന്ന സമയക്രമമനുസരിച്ച് നടത്തുന്നതാണ്. എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഗ്രാമസഭയുടെ സമയക്രമം കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

ക്വൊട്ടേഷന്‍

img_20181020_0001