ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നു. കാലാകാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വീട് നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം, വയറിംഗ്, റോഡ് നിര്‍മ്മാണം, വികലാംഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം എന്നിവ എത്തിക്കുന്നതോടൊപ്പം വിവിധസാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നീ വിവിധതരത്തിലുള്ള പെന്‍ഷന്‍ സ്കീമുകള്‍ വഴി സാധുജനങ്ങള്‍ക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 28 അംഗന്‍വാടികള്‍, ഒരു അഗതി മന്ദിരം, ഒരു വൃദ്ധസദനം, വികലാംഗപുനരധിവാസ സ്ഥാപനം എന്നിവ അമരമ്പലം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. കൂടാതെ 147 കുടുംബശ്രീ യൂണിറ്റുകളും, 2 അക്ഷയകേന്ദ്രങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.