ആമുഖം
പ്രകൃതി രമണീയമായ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമമാണ് അലയമണ്‍ . അലയമണ്‍ ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയില്‍ തെക്കു കിഴക്കായി അഞ്ചല്‍ ബ്ളോക്കില്‍ ഉത്തര അക്ഷാംശം 8 ഡിഗ്രി അഞ്ചല്‍ ബ്ളോക്കില്‍ 50′ 42″ 8 ഡിഗ്രി അഞ്ചല്‍ ബ്ളോക്കില്‍ 55′ 42″ നും പൂര്‍വ്വ രേഖാംശം 76 ഡിഗ്രി 55′-77 ഡിഗ്രിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. അലയമണ്‍ പഞ്ചായത്തിന്റെ ആസ്ഥാനം മീന്‍കുളത്താണ്. പഞ്ചായത്ത് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇടതിങ്ങി നിവസിക്കുന്ന ഒരു പ്രദേശമാണ് അലയമണ്‍ . ആലയമണ്‍ എന്ന പദം ശബ്ദലോപം സംഭവിച്ച് അലയമണ്‍ ആയി എന്നാണ് നിഗമനം. ഇത്തിക്കരയാറിന്റെ ഉത്ഭവം ഈ ഗ്രാമത്തിന്റെ കിഴക്കന്‍ മേടുകളില്‍ നിന്നാണ്. 35.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അലയമണ്‍ പഞ്ചായത്തിന്റെ പടിഞ്ഞാററ്റത്തുള്ള റേഞ്ച് ഓഫീസ് ജംഗ്ഷനില്‍ നിന്ന് അങ്ങു കിഴക്കറ്റത്തേയ്ക്ക് ഇരുപത്തിരണ്ട് കിലോമീറ്ററോളം ദൈര്‍ഘ്യം വരും. നാണ്യവിളകളുടെ സങ്കേതമാണ് ഇവിടം. നെല്ല്, തെങ്ങ്, കുരുമുളക്, ഏത്തവാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ആര്‍ത്തു വളരുന്ന വളക്കൂറുള്ള മണ്ണ്, അതിലുപരി കഠിനാദ്ധ്വാന ശീലരായ ആളുകള്‍ . വ്യവസായ വാണിജ്യ മേഖലകളില്‍ പിന്‍പന്തിയില്‍ നില കൊള്ളുന്ന ഇവിടത്തെ ആളുകളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷി തന്ന. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെ ഒഴുകിപ്പോകുന്ന ഇത്തിക്കരയാറ്, ചിതറ, ഇട്ടിവറ പഞ്ചായത്തുകളെ വേര്‍തിരിക്കുന്നു. പടിഞ്ഞാറും വടക്കും അഞ്ചല്‍ , ഏരൂര്‍ പഞ്ചായത്തുകളും കിഴക്ക് കുളത്തൂപ്പുഴ പഞ്ചായത്തുമാണ് അതിരുകള്‍ . അപൂര്‍വ്വ സസ്യജാലങ്ങള്‍ നിറഞ്ഞ കുടുക്കത്തു പാറയും അനുബന്ധ സ്ഥലങ്ങളും ഇവടുത്തെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.