കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം സംജാതമാക്കുക എന്നതാണ് സാമൂഹ്യ വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ പ്രധാനം .കുട്ടികളുടെ വികസനവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ കേരളം കാതലായ മുന്നേറ്റങ്ങൾ നേടിയിട്ടുണ്ട് .ഫലപ്രദമായ തദ്ദേശ ഭരണം ഈ നേട്ടങ്ങൾക്ക് പിന്നിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നു  ഏവരും  അംഗീകരിക്കുന്ന വസ്തുതയാണ് .ഇത്രയൊക്കെ നേട്ടങ്ങൾ ഉണ്ടെങ്കിലും

കുട്ടികളുടെ വികസനത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണയുടെ അഭാവത്തിൽ    കേരളത്തിലെ കുട്ടികൾ നേരിടുന്ന സങ്കീർണ്ണമായ പല പ്രശ്നങ്ങളും പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നുണ്ട് .ആരോഗ്യം ,പോഷണം ,വിദ്യാഭാസം സംരക്ഷണം ,പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള നമ്മുടെ പരിശ്രമങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതാണ. കുട്ടികളുടെ സമഗ്ര വികസനം എന്നത് അതിന്റെ വ്യാപകമായ അർത്ഥത്തിലേക്ക്‌എത്താനായി  ബാല സൗഹൃദ തദ്ദേശ ഭരണം എന്ന നൂതന ആശയം  കില ആവിഷ്ക്കരിച്ചിരിക്കുന്നു.ഈ സാഹചര്യത്തിൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിനെ ബാല സൗഹൃദ  പഞ്ചായത്ത്  ആയി തിരഞ്ഞെടുത്തിട്ടുണ്ട് .ആയതിലേക്ക് വേണ്ട കർമ്മ പദ്ധതികൽ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജനപ്രധിനിധികൾ ,ആരോഗ്യ വകുപ്പിലെ  ജീവനക്കാർ ,അംഗൻവാടി  വർക്കർമാർ ,ആശ വർക്കേഴ്സ് ,കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായുള്ള പരിശീലന പരിപാടി രണ്ട് ഘട്ടമായി നടത്തിയിട്ടുണ്ട് .കൂടാതെ കുട്ടികളെ സംബന്ധിച്ച അടിസ്ഥാന വിവര ശേഖരണവും നടത്തിയിട്ടുണ്ട് .

ബാല സഭ 3

വളരെ പ്രധാനപ്പെട്ട ഭാഗമായ കുട്ടികൾക്കുള്ള ഗ്രാമസഭ 28 .12 .2016 മുതൽ 02 .01 .2017  വരെ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എല്ലാ വാർഡിലും നടന്നു വരുന്നു .ഈ ഗ്രാമ  സഭകൾ വളരെ വലിയ വിജയം കൈവരിച്ചിരിക്കുന്നു .ഇത് കുട്ടികൾക്ക് പുതിയ ഊർജവും ഉന്മേഷവും നല്കിയിട്ടുള്ളതായി പഞ്ചായത്ത് വിലയിരുത്തുന്നു .