പഞ്ചായത്തിലൂടെ
ആലംകോട് - 2010
1963 ലാണ് ആലംകോട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായ നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് എടപ്പാള്‍, വട്ടംകുളം, കപ്പൂര്‍ (പാലക്കാട്) പഞ്ചായത്തുകളും, കിഴക്ക് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളും, തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്തും, തെക്ക് നന്നംമുക്ക് പഞ്ചായത്തും, തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് നന്നംമുക്ക്, എടപ്പാള്‍ പഞ്ചായത്തുകളുമാണ്. 20.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ മൊത്ത ജനസംഖ്യയായ 30118 ല്‍ 15754 പേര്‍ സ്ത്രീകളും 14364 പേര്‍ പുരുഷന്‍മാരുമാണ്. നൂറുശതമാനമാണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. ഭൂപ്രകൃതിയില്‍ ഇടനാട് വിഭാഗത്തില്‍ വരുന്ന ആലംകോട് ഗ്രാമപഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവയാണ്. 18 കുളങ്ങളും 14 പൊതുകിണറുകളുമാണ് പഞ്ചായത്തിന്റെ ജലസ്രോതസ്സ്. ശുദ്ധജല വിതരണത്തിനായി 102 പൊതു കുടിവെള്ള ടാപ്പുകള്‍ പഞ്ചായത്തിലുണ്ട്. രാത്രികാലങ്ങളില്‍ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുവാന്‍ നിരവധി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദേശ യാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിലെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ചങ്ങരംകുളം ബസ്സ്റ്റാന്റാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം. കുറ്റിപ്പുറം തൃശ്ശൂര്‍ ഹൈവേ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ഇവിടുത്തെ പ്രധാന പാലം പന്താവൂര്‍ പാലമാണ്. പഞ്ചായത്തിലെ ഏക ഗ്യാസ് ഏജന്‍സി ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്നു. പൊതുവിതരണ സംവിധാനത്തിന്‍ കീഴില്‍ പത്ത് റേഷന്‍ കടകളും ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ വാണിജ്യരംഗം ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോപ്ളക്സുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ സാംസ്കാരിക രംഗത്തിന് തനിമ പകര്‍ന്ന് ആര്യക്കാവ് ഭഗവതി ക്ഷേത്രവും, ചങ്ങരംകുളം കുന്നത്ത് ഭഗവതി ക്ഷേത്രവും, ചങ്ങരംകുളം ജുമാമസ്ജിദും സ്ഥിതി ചെയ്യുന്നു. ഗ്രാമപഞ്ചായത്തില്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ആലങ്ങോട് പ്രാഥമിക ആരോഗ്യകേന്ദ്രം ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. അറഫ ഹോസ്പിറ്റല്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. മൃഗാരോഗ്യ സംരക്ഷണത്തിനായി ചങ്ങരംകുളത്ത് ഒരു വെറ്റിനറി ആശുപത്രിയും സ്ഥാപിതമാണ്. ഇവിടുത്തെ വിദ്യാഭ്യാസമേഖലയില്‍ പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുവാനായി സ്വകാര്യമേഖലയില്‍ നാല് സ്കൂളുകളെക്കൂടാതെ അസബാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, എസ്.എം.വനിതാ കോളേജ് എന്നീ കോളേജുകളും സ്വകാര്യ മേഖലയില്‍ നാല് സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയില്‍ സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഒരു ശാഖ ചങ്ങരംകുളത്തും, മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നു. ചങ്ങരംകുളം, വളയംകുളം, പാവട്ടപ്പുറം, കോലിക്കര, കാളച്ചാല്‍ എന്നിവിടങ്ങളിലായി ഏഴ് കല്ല്യാണ മണ്ഡപങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇവിടുത്തെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, വില്ലേജ് ഓഫീസ്, സബ്ട്രഷറി, പോലീസ് സ്റ്റേഷന്‍ എന്നിവ ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് എടപ്പാളും, കൃഷിഭവന്‍ മാന്തടത്തും സ്ഥിതി ചെയ്യുന്നു.