ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. കാലാകാലങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിവരുന്നു. സമഗ്ര നെല്‍കൃഷി വികസനം, ജലസേചനപദ്ധതികള്‍, വനിത വ്യവസായ യൂണിറ്റ് തുടങ്ങി 18-ഓളം ക്ഷേമപദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. കൂടാതെ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, എന്നീ വിവിധ തരത്തിലുള്ള പെന്‍ഷന്‍ സ്കീമുകള്‍ വഴി സാധുജനങ്ങള്‍ക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കിവരുന്നു. തൊഴിലില്ലായ്മ വേതനം, ബാലികസമൃദ്ധ യോജന എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.