വസ്തുനികുതി (കെട്ടിട നികുതി) പരിഷ്ക്കരണ അറിയിപ്പ്‌

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വസ്തുനികുതി (കെട്ടിട നികുതി) പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അനുമതി നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആലക്കോട്‌ ഗ്രാമ പഞ്ചായത്തിനെ മൂന്ന് മേഖലകളാക്കിയും ആലക്കോട്‌ ഗ്രാമ പഞ്ചായത്തിലെ റോഡുകളെ രണ്ട് തരം റോഡുകളാക്കി തിരിച്ചിട്ടുള്ളതും വിവിധ ഗണങ്ങളില്‍ പെടുന്ന കെട്ടിടങ്ങള്‍ക്ക്‌ തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി (കെട്ടിട നികുതി) പുനര്‍ നിര്‍ണ്ണയിക്കുവാന്‍ ആലക്കോട്‌ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതും ആകുന്നു.