ടെക്നിക്കല്‍ അസിസ്റ്റന്റ്‌ നിയമനം സംബന്ധിച്ച്

Technical Assistant

ദര്‍ഘാസ് പരസ്യം

ആലക്കോട് ഗ്രാമ പഞ്ചായത്തില്‍ 2011-12 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍വഹണം നടത്തുന്ന വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സര സ്വാഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫോറങ്ങള്‍ ആലക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും 28/11/2011 പകല്‍ 1 മണി വരെ നല്‍കുന്നതും 3 മണി വരെ സ്വീകരിക്കുന്നതുമാണ്. വിന്‍ഡോ നമ്പര്‍ : G3562/2011

വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പതിക്കുന്നതിന് 8.5 സെ.മി നീളവും 5.5 സെ.മി വീതിയും 0.3 മില്ലീമീറ്റര്‍ കനവുമുള്ള പി.വി.സി നിര്‍മ്മിത നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമായ (പ്രിന്‍റ് ചെയ്ത) രേഖപ്പെടുത്തലുകള്‍ സഹിതം സപ്ലൈ ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ / വ്യക്തികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. 30/11/2011 പകല്‍ 3 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. വിന്‍ഡോ നമ്പര്‍ : G3569/2011

വസ്തുനികുതി (കെട്ടിട നികുതി) പരിഷ്ക്കരണ അറിയിപ്പ്‌

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വസ്തുനികുതി (കെട്ടിട നികുതി) പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അനുമതി നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആലക്കോട്‌ ഗ്രാമ പഞ്ചായത്തിനെ മൂന്ന് മേഖലകളാക്കിയും ആലക്കോട്‌ ഗ്രാമ പഞ്ചായത്തിലെ റോഡുകളെ രണ്ട് തരം റോഡുകളാക്കി തിരിച്ചിട്ടുള്ളതും വിവിധ ഗണങ്ങളില്‍ പെടുന്ന കെട്ടിടങ്ങള്‍ക്ക്‌ തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി (കെട്ടിട നികുതി) പുനര്‍ നിര്‍ണ്ണയിക്കുവാന്‍ ആലക്കോട്‌ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതും ആകുന്നു.