ക്ഷേമ പ്രവര്‍ത്തനങ്ങള്‍

 ക്ഷേമപദ്ധതികള്‍

അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിന്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കാലാകാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിവരുന്നു. നെല്‍കൃഷിപരിപാലനം, തെങ്ങുകൃഷിപരിപാലനം, തൊഴുത്ത് നിര്‍മ്മാണ ധനസഹായം പച്ചക്കറികിറ്റ് വിതരണം, പശുവിതരണം, ഗ്രാമനന്ദിനി കിടാരി വിതരണം, കൂണ്‍കൃഷി, കരകൌശല നിര്‍മ്മാണയൂണിറ്റ്, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട്, ഉല്‍പാദനപരിരക്ഷണ ക്ഷീരവര്‍ദ്ധന ക്യാംമ്പുകള്‍, സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ്, മഴക്കാല രോഗങ്ങള്‍ക്കുളള പ്രതിരോധ ചികിത്സ. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് അധിക ഓണറേറിയം, അക്ഷരദീപം പദ്ധതി, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ പഞ്ചായത്തില്‍ നടന്നുവരുന്ന ക്ഷേമപദ്ധതികളില്‍ ചിലതാണ്. ഇതുകൂടാതെ സാമൂഹ്യസുരക്ഷപെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവ പെന്‍ഷന്‍, വാര്‍ദ്ധക്യകാലപെന്‍ഷന്‍ എന്നിവയും പഞ്ചായത്തില്‍ നല്‍കിവരുന്നു. ഹാപ്പിഹോംസ് വൃദ്ധസദനവും, ശബരിമഠം അഗതിമന്ദിരവും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.