Dec 30 2010
ജനപ്രതിനിധികള്‍
പുതിയ ഭരണസമിതി അധികാരത്തില്‍
A Local Government Institution, Palakkad District, Kerala
Jul 28 2010
2010ജൂലൈയില്‍ സംഘടിപ്പിക്കപ്പെട്ട “ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ”യില്‍, പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ആണ്. അരക്കോടി രൂപയുടെ പുരസ്കാരം മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരില്‍ നിന്നും പഞ്ചായത്ത് ഏറ്റുവാങ്ങി. ദൂരദര്‍ശനും സി-ഡിറ്റും ചേര്‍ന്ന് തദ്ദേശസ്വയംഭരണവകുപ്പ്, കില, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റിഷോ സംഘടിപ്പിച്ചത്. സാമ്പത്തികശാസ്ത്രജ്ഞനായ ഡോ.കെ.പി.കണ്ണന്‍, ഡോ.വിനീത മേനോന്‍, പ്രൊഫ.എം.കെ.പ്രസാദ് തുടങ്ങിയ പ്രഗത്ഭമതികളുള്‍പ്പെട്ട സമിതിയായിരുന്നു മുഖ്യവിധികര്‍ത്താക്കള്‍.
Nov 26 2009
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്.