വാര്‍ഷിക പദ്ധതി-2014-15 വ്യക്തിഗത ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്

വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമ സഭ ആഗസ്റ്റ് മാസം 30 മുതല്‍ നടക്കും.അപേക്ഷകള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കും പൂരിപ്പിച്ച അപേക്ഷകള്‍ 27-08-2014 നു മുമ്പായി പഞ്ചായത്താഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

AJANUR-05-08-2014-ISO 9001:2008 -TRAINING PROGRAMME FOR STAFF,PT:MEMBERS,WORKING GROUP MEMBERS.

10493050_610776649036889_3176971112515321075_o

അജാനൂര്‍-04-08-2014-എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പരാതി പരിഹാര അദാലത്ത്

10498476_610165885764632_2250446806067825089_o

കരട് ഗുണഭോക്തൃപട്ടിക -ഭവന നിര്‍മ്മാണം-2014-15

പട്ടിക വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക

സ്പെഷ്യല്‍ ഡിസേബിള്‍ഡ് പെന്‍ഷന്‍

ജൂണ്‍ 26,2014-പഞ്ചായത്തിലെ മെയ് 2014 വരെയുള്ള സ്പെഷ്യല്‍ ഡിലേബിള്‍ഡ് പെന്‍ഷന്‍ വിതരണം നടത്തി.

50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍

ജൂണ്‍ 12,2014-പഞ്ചായത്തിലെ 128 ഗുണഭോക്താക്കള്‍ക്കുള്ള മെയ് 2014 വരെയുള്ള പെന്‍ഷന്‍ വിതരണം നടത്തി.

വിധവ പെന്‍ഷന്‍ വിതരണം

ജൂണ്‍ 19,2014 - അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ 1433 വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ 2014 വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തു

2014-15 വാര്‍ഷിക പദ്ധതി അംഗീകരിച്ചു.

ജൂണ്‍ 12,2014-അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഇന്ന് ചേര്‍ന്ന ജില്ലാ പ്ലാനിംഗ് സമിതി അംഗീകരിച്ചു.   7.22   കോടി രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്.ഉല്‍പാദന മേഖയലില്‍  80 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിതയ്യാറാക്കിയിട്ടുണ്ട്.എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് ഇത്തവണത്തേത്.സ്നേഹാലയം ഭവന പദ്ധതി,തുടര്‍വിദ്യാഭ്യാസ പദ്ധതി,ഗ്രാമ കേന്ദ്രങ്ങള്‍,ആശ്രയ പദ്ധതി,സാന്ത്വന പരിചരണം,പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പഠനത്തിനും തൊഴിലവസരങ്ങള്‍ക്കുമായുള്ള പദ്ധതി,ജാഗ്രതാ സമിതി ,വികലാംഗ പുനരധിവാസ പദ്ധതി,ആശുപത്രികള്‍ക്ക് മരുന്ന്,ലാബ് സൌകര്യം,അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍,റോഡുകളുടെ നവീകരണം,ലൈബ്രറി പ്രവര്‍ത്തനം,ഓഫീസില്‍ ടച്ച് സ്ക്രീന്‍,മുന്‍കാല രേഖകളുടെ ഡിജിറ്റലൈസേഷന്‍ എന്നീ പദ്ധതികള്‍ ഈ വര്‍ഷം ഉല്‍പെടുത്തിയിട്ടുണ്ട്.

പ്രൊജക്ട് ലിസ്റ്റ് വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്-ആക്ഷേപങ്ങള്‍

ജൂണ്‍ 12,2014-സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് 2011 ലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിന്    30-06-214 വരെ അവസരമുണ്ടായിരിക്കുന്നതാണ്

കെട്ടിട നികുതി പിഴപലിശ ഒഴിവാക്കി

2013-14 വര്‍ഷത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 30-06-2014 വരെ പിഴ പലിശ കൂടാതെ നികുതി അടയ്ക്കുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഉത്തരവ് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Older Entries »