ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. കാലാകാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഡബ്ളു. യു. പി, ഡി. പി, എ. എന്‍. പി, തൊഴിലില്ലായ്മ വേതനം എന്നീ ക്ഷേമപദ്ധതികള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കി വരുന്നു. പഞ്ചായത്തില്‍ 720 കുടുംബശ്രീ യൂണിറ്റുകളും, 5 അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 3 അഗതി മന്ദിരങ്ങളും, 1 വൃദ്ധസദനവും, വികലാംഗര്‍ക്കുള്ള ഒരു പാലിയേറ്റീവ് സൊസൈറ്റിയും ഇവിടെ സ്ഥിതിചെയ്യുന്നു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.