ചരിത്രം
1600-1700 കാലഘട്ടത്തില്‍ ടിപ്പുവിന്റെ പടയോട്ടം അഗളി ഗ്രാമപഞ്ചായത്തിനേയും സാരമായി ബാധിച്ചു. 1860-നോടടുത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശത്തെ ഭൂമി മുഴുവന്‍ ജന്മിമാരുടെ കൈകളിലായിരുന്നു. കിണ്ണര, മുത്തിക്കുളം, കലടിക്കോടു വരെയുള്ള പ്രദേശം മൂപ്പില്‍നായരുടെ ജന്‍മ ഭൂമിയായി മാറി. 1939-42 കാലത്ത് ഇവിടെ മൂന്ന് സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.1959-ലാണ് ആദ്യത്തെ ബസ് സര്‍വീസ് ഇവിടെ ആരംഭിച്ചത്.നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 4 ക്ഷേത്രങ്ങളും, 6 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 9 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നത് പുരാതനകാലത്തെ സംസ്കൃതിയുടെ ബാക്കി പത്രമാണ്. പ്രദേശത്തെ പ്രധാന ഉത്സവങ്ങളാണ് അഗളി അയ്യപ്പന്‍ വിളക്ക്, മല്ലിശ്വരന്‍ വിളക്ക്, മണ്ണാര്‍ക്കാട് പൂരം, ദീപാവലി എന്നിവ. പഞ്ചായത്തിലെ കലാരംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രധാന സ്ഥാപനങ്ങളാണ് കൃപ ആര്‍ട്ട്സ് ചിണ്ടക്കി, നെഹ്രു യുവകേന്ദ്രം അഗളി, കലാസാഗരം അഗളി, നവഭാവന പാക്കുളം, ശ്രുതി കാവുണ്ടിക്കല്‍ തുടങ്ങിയവ. പഞ്ചായത്തിലെ കായികരംഗത്തെ പുഷ്ടിപ്പെടുത്തുന്ന പ്രധാന സ്ഥാപനങ്ങളാണ് ആക്ടീവ് സ്പോര്‍ട്ട്സ് ആന്റ് ആര്‍ട്ട്സ് ക്ളബ്ബ് അഗളി, എമറാള്‍ഡ്സ് സ്പോര്‍ട്ട്സ് ക്ളബ്ബ് കാരറ. കൂടാതെ 8 ഓളം സാംസ്കാരിക സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. സഹൃദയ വായനശാല കാരറ, അഗളി പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി ആന്റ് വായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍.ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവണ്‍മെന്റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ, അഗളി സി.എച്ച്.സി., വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അഗളി, ശിവ നഴ്സിംഗ് ഹോം അഗളി, അട്ടപ്പാടി മെഡിക്കല്‍ സെന്റര്‍ താവളം, സെന്റ് പീറ്റര്‍ ആശുപത്രി കൂക്കം പാറ, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി താവളം, ഹോം ഡിസ്പെന്‍സറി ചിണ്ടക്കി ആന്റ് മുണ്ടമ്പ്ര, ഹോമിയോ ഡിസ്പെന്‍സറി മുണ്ടമ്പ്ര എന്നിവയാണ് പഞ്ചായത്തിലെ പ്രമുഖ ചികിത്സാകേന്ദ്രങ്ങള്‍. ഇതു കൂടാതെ ഹോമിയോ മെഡിക്കല്‍ യൂണിറ്റ്, ഒറ്റമൂലി ചികിത്സാ കേന്ദ്രം, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്