ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

350 കുടുംബശ്രീ കേന്ദ്രങ്ങളും 37 അക്ഷയ കേന്ദ്രങ്ങളും ഉള്ള പഞ്ചായത്തില്‍ ഭവന പദ്ധതി, കുടിവെള്ള പദ്ധതി, സൌരോര്‍ജ്ജപദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികള്‍ നടപ്പലാക്കിവരുന്നു. പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ്.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.