Jul 28 2010
ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ
2010 ജൂലൈയില്‍ സംഘടിപ്പിക്കപ്പെട്ട “ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ”യില്‍, പഞ്ചായത്തുകളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്ത് ആണ്. 25 ലക്ഷം രൂപയുടെ പുരസ്കാരം മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരില്‍ നിന്നും പഞ്ചായത്ത് ഏറ്റുവാങ്ങി. ദൂരദര്‍ശനും സിഡിറ്റും ചേര്‍ന്ന് തദ്ദേശസ്വയംഭരണവകുപ്പ്, കില, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റിഷോ സംഘടിപ്പിച്ചത്. സാമ്പത്തികശാസ്ത്രജ്ഞനായ ഡോ.കെ.പി.കണ്ണന്‍, ഡോ.വിനീത മേനോന്‍, പ്രൊഫ.എം.കെ.പ്രസാദ് തുടങ്ങിയ പ്രഗത്ഭമതികളുള്‍പ്പെട്ട സമിതിയായിരുന്നു മുഖ്യവിധികര്‍ത്താക്കള്‍.